നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി: ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് ബാബുജാൻ, മറച്ചുവെക്കാൻ ഒന്നുമില്ലെന്ന് പ്രതികരണം

Published : Jun 21, 2023, 10:33 AM ISTUpdated : Jun 21, 2023, 10:44 AM IST
നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി: ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് ബാബുജാൻ, മറച്ചുവെക്കാൻ ഒന്നുമില്ലെന്ന് പ്രതികരണം

Synopsis

നിഖിൽ തെറ്റ് ചെയ്തു എന്നാണല്ലോ വ്യക്തമായിരിക്കുന്നതെന്നും ബാബുജാൻ ചോദിച്ചു. നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആരോപണ നിഴലിൽ ഉള്ള ആള് ആണ് ബാബുജാൻ. 

തിരുവനന്തപുരം: നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ബാബുജാൻ. തനിക്ക് മറച്ചു വെയ്ക്കാൻ ഒന്നുമില്ല. വിവരങ്ങൾ കൃത്യമായി കിട്ടിയ ശേഷം പ്രതികരിക്കാമെന്നും ബാബുജാൻ പറഞ്ഞു. നിഖിൽ തെറ്റ് ചെയ്തു എന്നാണല്ലോ വ്യക്തമായിരിക്കുന്നതെന്നും ബാബുജാൻ ചോദിച്ചു. നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആരോപണ നിഴലിൽ ഉള്ള ആള് ആണ് ബാബുജാൻ. 

എസ്എഫ്ഐ നേതാവിനായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച സിന്‍ഡിക്കേറ്റ് മെമ്പർ ആരാണെന്ന ചോദ്യവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രം​ഗത്തെത്തിയിരുന്നു. കായംകുളത്തു നിന്നുള്ള ഏക സിൻഡിക്കേറ്റ് മെമ്പർ കെഎച്ച് ബാബുജാൻ ആണ്. വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ പ്രവർത്തിച്ചത് ബാബുജനാണോ എന്നായിരുന്നു ചെന്നിത്തല ഉയർത്തിയ ആരോപണം. 

നിഖിലിന്‍റെ ഫോൺ സ്വിച്ച് ഓഫ്; ഒളിത്താവളം കണ്ടെത്താൻ വ്യാപക പരിശോധന, സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ക്രമവിരുദ്ധ പ്രവർത്തനങ്ങൾ ബാബുജാൻ നടത്തിയിട്ടുണ്ടെങ്കിൽ യൂണിവേഴ്സിറ്റിയിലെ സ്ഥാനങ്ങൾ ഒഴിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നുവെന്ന് എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല ബാബുജന്‍റെ പേര് പരാമർശിച്ച് രംഗത്ത് വന്നത്. 'നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നു. അയാളുടെ പേര് വെളിപ്പെടുത്താൻ തയ്യാറല്ല.  പേര് പറയാത്തത് അയാളുടെ രാഷ്ട്രീയ ഭാവി പോകും' എന്നായിരുന്നു ഹിലാൽ ബാബുവിന്‍റെ പ്രതികരണം.

അവിവാഹിതയാണ്, ആ പരിഗണന നൽകണം: നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യത്തിനായി കെ. വിദ്യ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം
പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'