നിലമ്പൂരിൽ പോര് മുറുകുന്നു; പ്രചാരണം ശക്തമാക്കി മുന്നണികൾ, സ്ഥാനാർത്ഥികള്‍ വാഹന പര്യടനത്തിന്‍റെ തിരക്കിൽ

Published : Jun 04, 2025, 06:19 AM IST
നിലമ്പൂരിൽ പോര് മുറുകുന്നു; പ്രചാരണം ശക്തമാക്കി മുന്നണികൾ, സ്ഥാനാർത്ഥികള്‍ വാഹന പര്യടനത്തിന്‍റെ തിരക്കിൽ

Synopsis

അമരമ്പലം പഞ്ചായത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്‍റെ ഇന്നത്തെ പര്യടനം

മലപ്പുറം: നിലമ്പൂരിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ . യുഡിഎഫ് എൽഡിഎഫ് സ്ഥാനാർത്ഥികൾ വാഹന പര്യടനത്തിന്‍റെ തിരക്കിലാണ്. അമരമ്പലം പഞ്ചായത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്‍റെ ഇന്നത്തെ പര്യടനം. അബ്ദുൽ സമദ് സമദാനി എംപി പര്യടനം ഉദ്ഘാടനം ചെയ്യും. വഴിക്കടവ് പഞ്ചായത്തിലാണ് ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജിന്‍റെ ഇന്നത്തെ വോട്ട് അഭ്യർത്ഥന. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് ബിജെപി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും പരസ്യപ്രചരണത്തിലേക്ക് പി വി അൻവർ കടന്നിട്ടില്ല. 

അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിനെ ആം ആദ്‌മി പാർട്ടി പിന്തുണക്കില്ല. പിവി അൻവറിന്‍റെ മുന്നണിയിലും ആം ആദ്മി പാർട്ടി ഭാഗമാകില്ല.  അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലും ഭാഗമാകേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പാർട്ടി സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. എഎപി സംസ്ഥാന ഘടകം അൻവറിനൊപ്പം നിലപാടെടുത്തതിന് പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും ബൃന്ദ കാരാട്ടും ദില്ലിയിലെ അരവിന്ദ് കെജ്രിവാളിന്‍റെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു. ദില്ലി നിയമസഭാ പ്രതിപക്ഷ നേതാവ് അതിഷിയും ചർച്ചയിൽ ഭാഗമായിരുന്നു. ഇതിനുശേഷമാണ് എഎപിയുടെ നിലപാട് മാറ്റം.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം