പത്തനംതിട്ടയിൽ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി, ലോറി മറിഞ്ഞു; നാലുപേർക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം

Published : Jun 04, 2025, 05:36 AM IST
പത്തനംതിട്ടയിൽ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി, ലോറി മറിഞ്ഞു; നാലുപേർക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം

Synopsis

കാര്‍ അമിതവേഗതയിൽ തെറ്റായ ദിശയിൽ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് പറഞ്ഞു.

പത്തനംതിട്ട: പത്തനംതിട്ട അടൂര്‍ ബൈപ്പാസിൽ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കള്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ  സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്. വിഷ്ണു, ആദര്‍ശ് എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ലോറി ഡ്രൈവര്‍ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കാര്‍ അമിതവേഗതയിൽ തെറ്റായ ദിശയിൽ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം