അൻവർ അയയുന്നു? അസന്തുഷ്ടനല്ലെന്ന് പിവി അൻവർ; 'അന്തിമ തീരുമാനം 29ന്, ഷൗക്കത്തിനെക്കുറിച്ച് പറഞ്ഞത് വസ്തുതകൾ'

Published : May 27, 2025, 08:02 PM ISTUpdated : May 27, 2025, 08:05 PM IST
അൻവർ അയയുന്നു? അസന്തുഷ്ടനല്ലെന്ന് പിവി അൻവർ; 'അന്തിമ തീരുമാനം 29ന്, ഷൗക്കത്തിനെക്കുറിച്ച് പറഞ്ഞത് വസ്തുതകൾ'

Synopsis

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും പിവി അൻവര്‍ വ്യക്തമാക്കി.

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫുമായുള്ള വിലപേശലിൽ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നിലപാട് മയപ്പെടുത്തി പിവി അൻവര്‍. താൻ അസന്തുഷ്ടനല്ലെന്നും എന്നും ഹാപ്പിയാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അബ്ഗുള്‍ വഹാബ് എംപിയുടെ വീട്ടിൽ നടന്ന ചര്‍ച്ചയ്ക്കുശേഷം പിവി അൻവര്‍ പ്രതികരിച്ചു. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും പിവി അൻവര്‍ വ്യക്തമാക്കി.

ഷൗക്കത്തിനെക്കുറിച്ച് പറഞ്ഞത് വസ്തുകളാണ്. യുഡിഎഫിന് പുറത്തുള്ള കക്ഷി എന്ന നിലയിലാണ് ഷൗക്കത്തിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിന് അകത്തായാൽ മുന്നണിയുടെ നിലപാട് പറയും. ലീഗ് മധ്യസ്ഥതയിൽ എന്നും പ്രതീക്ഷയുണ്ടെന്നും ലീഗിന്‍റെ നീക്കങ്ങള്‍ എന്നും വിജയം കണ്ടിട്ടുണ്ടെന്നും അന്തിമ തീരുമാനം 29ന് ഉണ്ടാകുമെന്നും പിവി അൻവര്‍ പറഞ്ഞു.

അൻവറിന്‍റെ വിലപേശലിന് കോണ്‍ഗ്രസ് വഴങ്ങാത്ത സാഹചര്യത്തിലാണ് പിവി അൻവർ അബ്ദുൽ വഹാബ് എംപിയുടെ വീട്ടിലെത്തി പിവി അൻവര്‍ ചർച്ച നടത്തിയത്. മുതിർന്ന നേതാക്കളുമായി തിരക്കിട്ട കൂടിക്കാഴ്ചയിലാണ് അൻവർ.  കാലാവസ്ഥ പ്രതികൂലമാണെന്നും രണ്ടു ദിവസം ഉണ്ടല്ലോയെന്നുമാണ് നേരത്തെ അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. ചർച്ച ഇനിയും തുടരും. ബസ്സിൽ എന്തായാലും യാത്ര തുടരും. അത് സീറ്റിൽ ഇരുന്നോ ചവിട്ടു പടിയിലിരുന്നോ എന്നത് പ്രശ്നമല്ലെന്നും ബസിലുണ്ടാകുമെന്നും അൻവർ പറ‍ഞ്ഞു.  യുഡിഎഫ് കടുപ്പിച്ചപ്പോൾ അൻവർ അയഞ്ഞെന്ന സൂചനയാണ് ചര്‍ച്ചയ്ക്കുശേഷമുള്ള നിലപാട് മയപ്പെടുത്തിയുള്ള അൻവറിന്‍റെ പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം