നിലമ്പൂരിൽ മൂന്നാം തവണ ജനങ്ങൾക്ക് മുന്നിലെത്തുമ്പോൾ അൻവറിന്റെ ചിഹ്നം കത്രിക; ബോർഡുകൾ മാറ്റി സ്ഥാപിക്കും

Published : Jun 05, 2025, 04:55 PM ISTUpdated : Jun 05, 2025, 05:13 PM IST
PV Anvar

Synopsis

ഇതിനകം തയ്യാറാക്കിയ ബോർഡുകളിൽ കത്രിക ചിഹനം പതിച്ചു ഉടൻ ബോർഡുകൾ മാറ്റി സ്ഥാപിക്കും.

മലപ്പുറം: നിലമ്പൂരിൽ പോരാട്ട ചിത്രം തെളിഞ്ഞു. പത്ത് സ്ഥാനാര്‍ത്ഥികളാണ് നിലമ്പൂരിൽ മത്സരിക്കുന്നത്. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന  പി വി അന്‍വര്‍ കത്രിക ചിഹ്നത്തിലാണ് മത്സരിക്കുക. 14 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കാനൊരുങ്ങിയത്. അവരില്‍ 4 പേര്‍ അവസാന നിമിഷം പത്രിക പിന്‍വലിച്ചു. അതിൽ പി വി അന്‍വറിന്‍റെ അപരനായി നാമനിര്‍ദേശം സമര്‍പ്പിച്ചിരുന്ന ചുങ്കത്തറ സ്വദേശി അൻവര്‍ സാദത്ത് ഉള്‍പ്പെടെയാണ് 4 പേര്‍ പത്രിക പിൻവലിച്ചിരിക്കുന്നത്. 

പ്രചാരണം പെരുന്നാൾ കഴിഞ്ഞു എന്ന് നേരത്തെ പ്രഖ്യാപിച്ച അൻവർ ഇന്ന് നിലമ്പൂർ കാലിച്ചന്തയിൽ പ്രചാരണത്തിന് തുടക്കം കുറിച്ചു. മൂന്നാം വട്ടം വോട്ടർമാർക്ക് മുമ്പിൽ എത്തുമ്പോൾ കത്രിക ചിഹ്നത്തിലാണ് അന്‍വര്‍ മത്സരിക്കുക..ഇതിനകം തയ്യാറാക്കിയ ബോർഡുകളിൽ കത്രിക ചിഹനം പതിച്ചു ഉടൻ ബോർഡുകൾ മാറ്റി സ്ഥാപിക്കും. പെരുന്നാൾ കഴിഞ്ഞേ പ്രചാരണത്തിനുള്ളു എന്ന് നേരത്തെ പറഞ്ഞ അൻവർ പക്ഷേ ഇന്ന് പ്രചാരണത്തിന് തുടക്കം കുറിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ
'സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണോ? തെരഞ്ഞെടുപ്പ് വിജയത്തിന് പിആർ സഹായം തേടിയോ?'; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി വൈഷ്ണ സുരേഷ്