നിലമ്പൂരിൽ നാളെ കലാശക്കൊട്ട്; പരമാവധി വോട്ടുറപ്പിക്കാൻ മുന്നണികൾ, എൽഡിഎഫിന്‍റെ മഹാകുടുംബ സദസുകൾ ഇന്ന്

Published : Jun 16, 2025, 06:53 AM IST
nilambur bypoll

Synopsis

വൈകിയാണെങ്കിലും യൂസഫ് പഠാന്‍റെ വരവോടെ പി വി അൻവറിന്‍റെ ക്യാമ്പും ആവേശത്തിലാണ്

മലപ്പുറം: നിലമ്പൂരിൽ നാളെ പരസ്യപ്രചരണം അവസാനിക്കാനിരിക്കെ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ഊർജിത ശ്രമവുമായി മുന്നണികൾ. അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികള്‍ നിലമ്പൂരിൽ സജീവമാകും. തെരഞ്ഞെടുപ്പിനെ യുഡിഎഫ് വർഗീയവൽക്കരിച്ചെന്ന് ആരോപിച്ച് എൽഡിഎഫ്‌ ഇന്ന് മഹാകുടുംബസദസുകൾ സംഘടിപ്പിക്കും. 

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെ കുടുംബ സദസിൽ പങ്കെടുക്കും. 46 കേന്ദ്രങ്ങളിലായി അരലക്ഷം പേരെ അണിനിരത്തുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന്‍റെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. പ്രിയങ്കയുടെ പരിപാടിയിൽ കണ്ട ആൾക്കൂട്ടം യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്.

ആര്യാടൻ ഷൗക്കത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇന്ന് മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു പ്രചരണം നയിക്കും. വൈകിയാണെങ്കിലും യൂസഫ് പഠാന്‍റെ വരവോടെ പി വി അൻവറിന്‍റെ ക്യാമ്പും ആവേശത്തിലാണ്. ചുങ്കത്തറ എടക്കര പഞ്ചായത്തുകളിൽ ആണ് ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനം.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത