
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ എൽഡിഎഫിനെ വെട്ടിലാക്കി ഇടത് നഗരസഭ കൗൺസിലർ തൃണമൂൽ കോൺഗ്രസിലേക്ക്. ജെഡിഎസ് ദേശീയ കൗൺസിലർ കൂടിയായ എരത്തിക്കൽ ഇസ്മായിൽ ആണ് തൃണമൂൽ കോൺഗ്രസിൽ ചേരുന്നത് എൽഡിഎഫ് - യുഡിഎഫ് മുന്നണികൾക്കെതിരെയുള്ള പിവി അൻവറിൻ്റെ പേരാട്ടത്തിൽ ഒപ്പം ചേരുകയാണെന്ന് എരഞ്ഞിക്കൽ ഇസ്മായിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടതുമുന്നണി ബിജെപി ബന്ധത്തിലാണെന്ന് എരത്തിക്കൽ ഇസ്മായിൽ ആരോപിച്ചു. സംസ്ഥാന പൊലീസിൽ സംഘിവൽക്കരണമാണ്.
മലപ്പുറം ജില്ലയെ മുഖ്യമന്ത്രിയും എൽഡിഎഫും അപമാനിക്കുന്നുവെന്നും എരഞ്ഞിക്കൽ ഇസ്മായിൽ പറഞ്ഞു. യുഡിഎഫ് മത്സരിപ്പിക്കുന്നത് അഴിമതിക്കാരനായ സ്ഥാനാർത്ഥിയെയാണ്. രണ്ടു മുന്നണികൾക്കും എതിരെ മലയോര കർഷകർക്കായി പ്രവർത്തിക്കുന്നത് പിവി അൻവർ മാത്രമാണെന്നും എരഞ്ഞിക്കൽ ഇസ്മായിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മത്സരിച്ചത് സ്വതന്ത്രനായിട്ടാണ്. നിലമ്പൂർ നഗരസഭ കൗൺസിൽ സ്ഥാനം രാജിവക്കില്ലെന്നും എരഞ്ഞിക്കൽ ഇസ്മായിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam