ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ വധക്കേസ്; വിദേശത്തു ഒളിവിൽ കഴിയുന്ന ലീഗ് പ്രവർത്തകനെതിരെ റെഡ് കോർണർ നോട്ടീസ്

Published : Jun 06, 2025, 08:45 AM IST
shibin murdercase

Synopsis

ഇസ്മായിലിനെതിരായ നടപടി വൈകുന്നതായി ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

കോഴിക്കോട്: തൂണേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കി. വിദേശത്തു ഒളിവിൽ കഴിയുന്ന ലീഗ് പ്രവർത്തകനായ തെയ്യമ്പാടി ഇസ്മായിലിനെതിരെയാണ് ആഭ്യന്തര വകുപ്പ് റെഡ് കോർണർ നോട്ടീസ് പുറത്തിറക്കിയത്. ഇസ്മായിലിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന് പിന്നാലെയാണ് നടപടി. ഇസ്മായിലിനെതിരായ നടപടി വൈകുന്നതായി ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട ഏഴു പ്രതികളെയും ഹൈക്കോടതി ശിക്ഷിച്ചിരുന്നു. തെയ്യമ്പാടി ഇസ്മയിൽ ഒഴികെയുള്ള ആറ് പ്രതികളും ജയിലിലാണ്.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം