കെസി വേണുഗോപാലിന് മറുപടിയുമായി റിയാസ്; അധികാര കൊതി മൂത്ത് കേരളത്തിലേക്ക് വണ്ടി കയറിയ മനുഷ്യനെന്ന് വിമര്‍ശനം

Published : Jun 02, 2025, 09:04 PM IST
കെസി വേണുഗോപാലിന് മറുപടിയുമായി റിയാസ്; അധികാര കൊതി മൂത്ത് കേരളത്തിലേക്ക് വണ്ടി കയറിയ മനുഷ്യനെന്ന് വിമര്‍ശനം

Synopsis

ജസ്ഥാനിലെ രാജ്യസഭ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തിൽ വച്ച് നീട്ടി, അധികാര കൊതി മൂത്ത് കേരളത്തിലേക്ക് വണ്ടി കയറിയ മനുഷ്യനാണ് കെസി വേണുഗോപാലെന്ന് റിയാസ് വിമര്‍ശിച്ചു.  

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. ആര് ആരെയാണ് ചതിക്കുന്നതെന്ന് മത നിരപേക്ഷ കേരളം തിരിച്ചറിയുമെന്ന് ചതിയേ കുറിച്ച് പ്രസംഗിച്ചവർ മനസിലാക്കിയാൽ നല്ലതെന്ന് മുഹമ്മദ് റിയാസ് തിരിച്ചടിച്ചു. രാജസ്ഥാനിലെ രാജ്യസഭ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തിൽ വച്ച് നീട്ടി, അധികാര കൊതി മൂത്ത് കേരളത്തിലേക്ക് വണ്ടി കയറിയ മനുഷ്യനാണ് കെസി വേണുഗോപാലെന്നും റിയാസ് വിമര്‍ശിച്ചു.  

മലപ്പുറം ജില്ലയെ ചതിച്ച ആളാണ് മുഖ്യമന്ത്രിയെന്നായിരുന്നു നിലമ്പൂരിലെ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കെ സി വേണുഗോപാലിന്‍റെ വിമർശനം. സ്വര്‍ണക്കടത്തിന്‍റെയും കള്ളപ്പണത്തിന്‍റെയും നാടെന്ന് പറഞ്ഞ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു. ആ ചതിപ്രയോഗം നടത്തിയത് മറക്കാനാവില്ലെന്നായിരുന്നു കെ സി വേണുഗോപാലിന്‍റെ പരാമര്‍ശം. ചതിയെന്ന വാക്ക് ഉപയോഗിക്കാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ സി കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി