
മലപ്പുറം: പെരുന്നാൾ അവധി വിവാദത്തിൽ പ്രതികരണവുമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സിപിഎം സ്ഥാനാർത്ഥി എം സ്വരാജ്. പ്രചാരണത്തിൽ വർഗീയ വിഷം കലക്കാൻ ശ്രമിക്കുന്നുവെന്ന് എം സ്വരാജ് പറഞ്ഞു. അതാണ് ഇത്തരം വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിൽ. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്നും സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാജഭവനിലെ ഭാരതാംബ വിവാദത്തിലും സ്വരാജ് പ്രതികരിച്ചു. അധികാരം ഉപയോഗിച്ച് രാജ് ഭവനെ ദുരുപയോഗം ചെയ്യുകയാണെന്നും സ്വരാജ് പറഞ്ഞു.
ക്ഷേമ പെൻഷനിൽ യുഡിഎഫിന്റെ വാദം തള്ളുന്നതായിരുന്നു എം സ്വരാജിൻ്റെ നിലപാട്. ക്ഷേമ പെൻഷൻ പലതുണ്ട്. അതിൽ ചിലതാണ് 3 മാസം മാത്രം മുടങ്ങിയെന്ന് യുഡിഎഫ് പറയുന്നത്. ഉമ്മൻചാണ്ടി സർക്കാരിൻറെ അവസാനകാലത്ത് ക്ഷേമ പെൻഷൻ നൽകിയിട്ടില്ല. തനിക്കു സഭയിൽ നൽകിയ മറുപടി വായിക്കേണ്ടത് പോലെ വായിച്ചിട്ടില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam