വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; കോഴിക്കോട് താമരശ്ശേരി പൂനൂരിൽ കുട്ടികൾ ഉൾപ്പെടെ ആറ് പേർ ആശുപത്രിയിൽ

Published : Jun 06, 2025, 07:45 AM ISTUpdated : Jun 06, 2025, 07:51 AM IST
poisonous mushrooms

Synopsis

പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ്‌ റസൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോഴിക്കോട്: താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയിൽ. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ്‌ റസൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്. നിലവിൽ ഇവർ ചികിത്സയിൽ കഴിയുകയാണ്.

PREV
Read more Articles on
click me!

Recommended Stories

വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന് നിഗമനം, അന്വേഷണത്തിന് പുതിയ സംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും