
മലപ്പുറം: മലപ്പുറം തിരൂരിൽ ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കുഞ്ഞിനെ വിൽക്കുന്നതിലടക്കം കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. നേരത്തെ വിൽപ്പനയിൽ ഇടനിലക്കാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞദിവസമാണ് തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയും ഭർത്താവും ചേർന്ന് പെൺകുഞ്ഞിനെ വിറ്റത്. ഒന്നരലക്ഷം രൂപയ്ക്ക് കോഴിക്കോട് താമസമാക്കിയ യുവതിയാണ് കുഞ്ഞിനെ ഇവരിൽ നിന്ന് വാങ്ങിയത്. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സ്വദേശികളാണ്. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മ കീർത്തന രണ്ടാം അച്ഛൻ ശിവ, കുഞ്ഞിനെ വാങ്ങിയ ആദിലക്ഷ്മി എന്നിവരടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam