കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട; ഒന്‍പത് പേര്‍ അറസ്റ്റില്‍

Published : Dec 17, 2020, 10:53 PM IST
കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട; ഒന്‍പത് പേര്‍ അറസ്റ്റില്‍

Synopsis

എറണാകുളം സ്വദേശികളായ ഇമാനുവൽ, മിഥുന്‍, ആൽവിൻ, ഷെഫിൻ, അമൽരാജ്, തൃശ്ശൂർ സ്വദേശികളായ ഷമീർ, സിയാദ്, ഷിജിൽ, ഷെമിൽ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി: കൊച്ചിയിൽ 15 ലക്ഷം രൂപ വിലവരുന്ന എൽഎസ്‍ഡി മയക്കുമരുന്നുമായി 9 പേർ പിടിയിൽ. എറണാകുളം സ്വദേശികളായ ഇമാനുവൽ, മിഥുന്‍, ആൽവിൻ, ഷെഫിൻ, അമൽരാജ്, തൃശ്ശൂർ സ്വദേശികളായ ഷമീർ, സിയാദ്, ഷിജിൽ, ഷെമിൽ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 138 ഗ്രാം മെസ്ക്കാലിൻ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ കെ എം ജിജിമോന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് സംഘം പിടിയിലായത്. കൂടുതൽ പേര്‍ സംഘത്തിലുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മികച്ച പാരഡി ഗാനത്തിന് കുഞ്ചൻ നമ്പ്യാര്‍ പുരസ്കാരവുമായി സംസ്കാര സാഹിതി; 'ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങള്‍ക്കെതിരായ പ്രതിരോധം'
നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും