വാഹനമിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായിട്ട് ആറുമാസം, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, തുമ്പില്ലാതെ പൊലീസ്

Published : Aug 30, 2024, 09:13 AM ISTUpdated : Aug 30, 2024, 10:57 AM IST
വാഹനമിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായിട്ട് ആറുമാസം, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, തുമ്പില്ലാതെ പൊലീസ്

Synopsis

നേരത്തെ ശേഖരിച്ച പഴയ സിസി ടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കും. വിട്ടു പോയ സിസിടിവി കാമറകൾ ഉണ്ടെങ്കിൽ വിശദമായി പരിശോധിക്കുമെന്ന് റൂറൽ എസ്പി അറിയിച്ചു.

കോഴിക്കോട്: വടകരയില്‍ വാഹനമിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. ആറുമാസം മുമ്പാണ് അപകടം. അതിന് ശേഷം കുട്ടി കോമ അവസ്ഥയിലായിരുന്നു. അപകടമുണ്ടാക്കിയ കാർ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ വടകര റൂറൽ എസ്പിക്ക് നിർദേശം നൽകി. കേസ് അടുത്തമാസം 27 ന് കമ്മീഷൻ പരിഗണിക്കും. കാറിനെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം ശേഖരിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. നേരത്തെ ശേഖരിച്ച പഴയ സിസി ടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കും. വിട്ടു പോയ സിസിടിവി കാമറകൾ ഉണ്ടെങ്കിൽ വിശദമായി പരിശോധിക്കുമെന്ന് റൂറൽ എസ്പി അറിയിച്ചു. ഇടറോഡുകളിലെയും മറ്റും സിസി ടിവികളും പരിശോധിക്കും. ഇതുവരെ ഒരു കാറിന്റെ അവ്യക്തമായ ദൃശ്യം മാത്രമാണ് പൊലീസിന്റെ പക്കൽ ഉള്ളത്.

Asianet News Live

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം