
പാലക്കാട്: ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക്സ് കോൺവെൻറ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ ആത്മഹത്യയിൽ, തിങ്കളാഴ്ച സ്കൂളിലെത്തി ക്ലാസിലെ മുഴുവൻ കുട്ടികളേയും അന്വേഷണ ഉദ്യോഗസ്ഥർ കേൾക്കും. ആരോപണ വിധേയരായ അധ്യാപകരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുക്കും. സഹപാഠികൾ ആശിർനന്ദയുടേതെന്ന് പറഞ്ഞ് കൈമാറിയ ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധനയ്ക്കായി അന്വേഷണ സംഘം നാളെ കോടതിയിൽ അപേക്ഷ നൽകിയേക്കും. ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ സ്കൂളിനെതിരെ ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. അതേസമയം സ്കൂളിൽ പുതുതായി ആരംഭിച്ച പിടിഎ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ചേരും.