നിപയെന്ന് സംശയം: കോഴിക്കോട് അസ്വാഭാവിക പനി മരണം; ജില്ലയില്‍ ആരോഗ്യ ജാഗ്രത

Published : Sep 11, 2023, 10:39 PM ISTUpdated : Sep 11, 2023, 11:06 PM IST
നിപയെന്ന് സംശയം: കോഴിക്കോട് അസ്വാഭാവിക പനി മരണം; ജില്ലയില്‍ ആരോഗ്യ ജാഗ്രത

Synopsis

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു

കോഴിക്കോട്: ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. നിപ സംശയിക്കുന്നുണ്ട്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.

മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും നിപയാണോ എന്നതിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. മരിച്ച രണ്ട് പേർക്കും നിപ ലക്ഷണങ്ങൾ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. മരിച്ച വ്യക്തികളെ സംബന്ധിച്ചടക്കം കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.

നിപ സംശയം: മരിച്ച രണ്ടാമത്തെയാൾ ആദ്യ രോഗി ചികിത്സയിൽ കഴിയുമ്പോൾ ആശുപത്രിയിലെത്തി: പരിശോധന

നേരത്തെ രണ്ട് വട്ടം നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ആരോഗ്യപ്രവർത്തകരും ബന്ധുക്കളുമടക്കം നിരീക്ഷണത്തിലാണ്. നിപ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി വിവരം സർക്കാരിനെ അറിയിച്ചത്. തുടർന്ന് അടിയന്തിര നടപടികളിലേക്ക് കടക്കുകയായിരുന്നു. മന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ; 'നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു, പിന്നിൽ ജാഥ കണ്ട് അസൂയപൂണ്ടവര്‍'
പണിമുടക്കിൽ വലഞ്ഞോ എന്ന ചോദ്യത്തിന് വിദേശികളുടെ ഉത്തരം; 'ഏയ് ഞങ്ങൾക്ക് പ്രശ്നമില്ല, ഫ്രാൻസിലൊക്കെ രണ്ടാഴ്ചയിലൊരിക്കൽ പണിമുടക്ക്'