നിപ; സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 18പേർ, രോഗ ലക്ഷണം, പ്രതിരോധ മാര്‍ഗം ഇങ്ങനെ

Published : Sep 12, 2023, 08:02 AM ISTUpdated : Sep 12, 2023, 08:04 AM IST
നിപ; സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 18പേർ, രോഗ ലക്ഷണം, പ്രതിരോധ മാര്‍ഗം ഇങ്ങനെ

Synopsis

രോഗം മൂലം മരിച്ച ആദ്യത്തെ രണ്ടു പേരെയും ചികിത്സിച്ച ആരോഗ്യപ്രവർത്തകരിൽ ലിനിയും അംഗമായിരുന്നു. തുടർന്ന് 2019 ജൂണിൽ കേരളത്തിൽ വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ 18 പേരാണ് നിപ ബാധിച്ച് മരിച്ചത്.

തിരുവനന്തപുരം: 2018 മേയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ്പ സ്ഥിരീകരിച്ചത്. 2018 മേയ് 5 നു മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്തിനാണ് ആദ്യം വൈറസ് ബാധ ഉണ്ടായത്. രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ സഹോദരൻ സാലിയും അച്ഛൻ മൂസയും അച്ഛന്റെ സഹോദരി മറിയവും ഇതേ ലക്ഷണങ്ങളോടെ മരിച്ചു. മേയ് 20 ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തക ലിനിയും വൈറസ് ബാധയെത്തുടർന്ന് മരിച്ചു. രോഗം മൂലം മരിച്ച ആദ്യത്തെ രണ്ടു പേരെയും ചികിത്സിച്ച ആരോഗ്യപ്രവർത്തകരിൽ ലിനിയും അംഗമായിരുന്നു. തുടർന്ന് 2019 ജൂണിൽ കേരളത്തിൽ വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ 18 പേരാണ് നിപ ബാധിച്ച് മരിച്ചത്.

നിപ സംശയം; ഇന്ന് ഉച്ചയോടെ ഫലം ലഭിക്കും, സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി

എന്താണ് രോഗ ലക്ഷണം

1. നിപ വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചാൽ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് 4 മുതല്‍ 21 ദിവസം വരെയാണ്.
2. പനി ,തലവേദന ,തലകറക്കം,ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍.
ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി ഉണ്ടാകാം.
നിപ രണ്ടു തരത്തിൽ ബാധിക്കാം
3. ചിലരിൽ തലച്ചോറിനെ ബാധിക്കാം, മറ്റു ചിലരിൽ ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലും വരാം
4. മരണനിരക്ക് കൂടുതലാണെങ്കിലും രോഗവ്യാപന നിരക്ക് കുറവാണ്.

പ്രതിരോധ മാര്‍ഗം
5. രോഗിയിൽ നിന്ന് അകലം പാലിക്കുക, മാസ്ക് ധരിക്കുക
6. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ പരിശോധന നടത്തുക , ക്വാറന്‍റീന്‍ പാലിക്കുക
7.പരിചരിക്കുന്നവര്‍ ചികിത്സാ പ്രോട്ടോക്കോള്‍ പാലിക്കുക 

https://www.youtube.com/watch?v=KxMqBP9gL3c

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും