നിപ ബാധിതയായ യുവതി വെന്‍റിലേറ്ററിൽ തുടരുന്നു, വിശദമായ സമ്പർക്ക പട്ടിക ഉടൻ

Published : Jul 04, 2025, 01:17 PM ISTUpdated : Jul 04, 2025, 01:22 PM IST
Nipah Virus

Synopsis

കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെടുന്ന യുവതി വെന്‍റിലേറ്ററിലാണ്

തിരുവനന്തപുരം : നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയായ യുവതിയുടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെടുന്ന യുവതി വെന്‍റിലേറ്ററിലാണ് കഴിയുന്നത്. കഴിഞ്ഞ മാസം 29നാണ് കടുത്ത പനിയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരുടെ ചികിത്സ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ ഉടൻ ആരോഗ്യവകുപ്പ് തീരുമാനമെടുക്കും. വിശദമായ സമ്പർക്ക പട്ടിക ഉടൻ പൊലീസ് സഹായത്തോടെ ജില്ലാ ഭരണകൂടം തയ്യാറാക്കും. ഉച്ചയ്ക്ക് വനം, ആരോഗ്യം, വെറ്റിനറി, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്ത് അധികൃതർ അവലോകനയോഗം ചേരും.

  

 

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ