ബിന്ദുവിന്റെ മരണവും ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലും; ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹർജി

Published : Jul 04, 2025, 01:10 PM IST
high court

Synopsis

സംസ്ഥാനത്തെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോടതി ഇടപെടണം എന്നാണ് പൊതുതാല്‍പര്യ ഹർജിയിലെ ആവശ്യം.

കൊച്ചി: കോട്ടയം മെ‍ഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ ബിന്ദു എന്ന സ്ത്രീ മരിച്ച സംഭവത്തിലും ഡോക്ടർ ഹാരിസിന്‍റെ വെളിപ്പെടുത്തലിലും കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹർജി. സംസ്ഥാനത്തെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോടതി ഇടപെടണം എന്നാണ് പൊതുതാല്‍പര്യ ഹർജിയിലെ ആവശ്യം.

അനാസ്ഥ മൂലം കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ചതിൽ വ്യാപക പ്രതിഷേധം ഉയരുമ്പോഴും ഉത്തരവാദിത്വമൊഴിയുകയാണ് മന്ത്രിമാ‍ർ. തകർന്ന കെട്ടിടത്തിൽ ആളില്ലെന്ന് അറിയിച്ചത് ഫയർഫോഴ്സാണെന്ന് പറഞ്ഞ് മന്ത്രി വി എൻ വാസവൻ കയ്യൊഴി‍ഞ്ഞു. അതേസമയം, ആരോഗ്യമന്ത്രി ഇന്ന് മൗനം തുടരുകയായിരുന്നു. അതേസമയം, ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യപകമായി പ്രതിപക്ഷം കനക്കുകയാണ്. ബിന്ദുവിൻ്റെ മരണത്തിൻ്റെ ഉത്തരവാദിത്വമേറ്റെടുത്ത് മന്ത്രിയുടെ രാജിയാവശ്യത്തിൽ ഉറച്ചാണ് പ്രതിഷേധം.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ