ജുമാ മസ്ജിദിലെത്തി വിഷ്ണുമൂര്‍ത്തി തെയ്യം; ഇതാ, റിയൽ കേരള സ്റ്റോറി!
മനുഷ്യർക്കിടയിലെ മതിലുകൾ മായ്ച്ചുകളയുന്ന മനോഹരമായ കാഴ്ചയ്ക്കാണ് പെരുമ്പട്ട താഴത്തിടം ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രം സാക്ഷിയായത്. ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വിഷ്ണുമൂർത്തി തെയ്യം മുനീറുൽ ഇസ്ലാം ജുമാമസ്ജിദിലെത്തി സൗഹൃദം പുതുക്കി.

വിഷ്ണുമൂർത്തി തെയ്യം ജുമാ മസ്ജിദിൽ
പെരുമ്പട്ടയിലെ മുനീറുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ സന്ദർശനത്തിന് എത്തിയത് വിഷ്ണുമൂർത്തി തെയ്യം. നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായാണ് തെയ്യം പള്ളി സന്ദർശിച്ചത്. ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിൻ്റെ സമാപനത്തിലാണ് തെയ്യം പള്ളിയിൽ എത്തിയത്.
പെരുമ്പട്ടയിൽ അപൂർവ്വ നിമിഷങ്ങൾ
മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ പള്ളിയിലെത്തിയ തെയ്യത്തെ കാൽ കഴുകിയാണ് പള്ളി അധികൃതർ സ്വീകരിച്ചത്. കാരണവന്മാർക്ക് തെയ്യം നാളികേരം നൽകിയപ്പോൾ, പള്ളി കമ്മിറ്റി തെയ്യത്തിന് കാണിക്കയർപ്പിച്ചു. നാടിന്റെ ഐക്യവും മതസൗഹാർദവും വിളിച്ചോതുന്ന അപൂർവ്വ നിമിഷങ്ങൾക്കായിരുന്നു പെരുമ്പട്ട വേദിയായത്.
നൂറ്റാണ്ടുകളായി തുടരുന്ന ആചാരം
നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായാണ് വിഷ്ണുമൂർത്തി തെയ്യം മുനീറുല്‍ ഇസ്ലാം ജുമാമസ്ജിദിന്റെ പടികൾ ചവിട്ടിക്കയറിയത്. എന്നാൽ ഇതിനെ 'മതസൗഹാർദ്ദം' എന്ന് വിളിക്കാൻ പ്രദേശവാസികൾ തയ്യാറല്ല. സൗഹൃദത്തിനിടയിൽ എന്ത് മതം എന്നാണ് ഇവിടുത്തുകാര്‍ ചോദിക്കുന്നത്.
മനുഷ്യസ്നേഹത്തിന്റെ പടവുകൾ
മതസൗഹാർദം എന്നു പറയരുത് സൗഹാർദം എന്ന് മാത്രം പറഞ്ഞാൽ മതി എന്നാണ് നാട്ടുകാരുടെ ഭാഷ്യം. ക്ഷേത്ര കമ്മിറ്റിയും മസ്ജിദ് കമ്മിറ്റിയും ഒരേ സ്വരത്തിൽ പറയുന്നു ഈ പടവുകൾ മനുഷ്യസ്നേഹത്തിന്റേതാണ്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധം
പള്ളിയും അമ്പലവും തമ്മിലുള്ള ഈ ആത്മബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വരും തലമുറയ്ക്കും ഈ കാഴ്ചകൾ വലിയ അനുഭവം തന്നെയായിരിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വീഡിയോ കാണാം
വീഡിയോ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

