വെറുമൊരു ഭാര്യ എന്ന നിലയിലല്ല, ജോയ്ക്കൊപ്പമുണ്ട്, ഇത് അവസാനമല്ല ഞങ്ങൾ ഉയിർത്തെഴുന്നേൽക്കും; വൈകാരിക കുറിപ്പുമായി നിഷ ജോസ് കെ മാണി

Published : May 05, 2026, 06:42 PM IST
nisha jose k mani

Synopsis

പ്രാർത്ഥിച്ചതോ പ്രയത്നിച്ചതോ ആയിരുന്നില്ല ഫലം. യു.ഡി.എഫ് തരംഗത്തിൽ രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് ജോ പരാജയപ്പെട്ടത്. തങ്ങൾ കൂടുതൽ ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുമെന്നും നിഷ ഫേസ്ബുക്കിൽ കുറിച്ചു.

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയടക്കം മത്സരിച്ച 12 സീറ്റുകളിലും തോൽവി സംഭവിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. പ്രയത്നിച്ചതോ പ്രാർത്ഥിച്ചതോ ആയിരുന്നില്ല തെരഞ്ഞെടുപ്പ് ഫലമെന്നും ഞങ്ങൾ വീണ്ടും ഉയിർത്തെഴുന്നേൽക്കും, കൂടുതൽ ശക്തിയോടെയെന്ന് നിഷ ഫേസ്ബുക്കിൽ കുറിച്ചു. ഞാൻ ജോയുടെ കൂടെ ചേർന്ന് നിൽക്കുന്നു. വെറുമൊരു ഭാര്യ എന്ന നിലയില്ല, അദ്ദേഹത്തിൽ വിശ്വാസമുള്ള ഒരാളായി. ജോയിൽ ഞാൻ ധൈര്യം കണ്ടു, തോൽവിയല്ല- നിഷ പറഞ്ഞു.

ഞാൻ ജോയുടെ കൂടെ ചേർന്ന് നിൽക്കുന്നു, വെറുമൊരു ഭാര്യ എന്ന നിലയിൽ മാത്രമല്ല, ആദ്ദേഹത്തിൽ വിശ്വാസമുള്ള ഒരാളെന്ന നിലയിലാണ്.  ഹൃദയത്തിൽ വിശ്വാസവും ഓരോ ചുവടിലും പ്രതീക്ഷയുമായാണ് ഒരുമിച്ച് ഈ യാത്ര നടന്നെത്തിയത്. ഞങ്ങളുടെ മാതാപിതാക്കളായ കുട്ടിയമ്മയുടെയും കെ എം മാണിയുടെയും സേവനവും വിശ്വാസവും, ജനങ്ങളുമായുള്ള ബന്ധവും, കെട്ടിപ്പടുത്ത പൈതൃകവുമെല്ലാം ഞങ്ങൾ മുന്നോട്ട് കൊണ്ടുപോയി. വീടും ഹൃദയവും ഞങ്ങൾക്കായി തുറന്നു തന്ന എണ്ണമറ്റ ആളുകളെ കണ്ടുമുട്ടിയിട്ടുണ്ട്. അവർക്ക് ഞങ്ങളിലുള്ള വിശ്വാസം വിലമതിക്കാത്ത ഒന്നാണെന്നും നിഷ പറയുന്നു.

പ്രാർത്ഥിച്ചതോ പ്രയത്നിച്ചതോ ആയിരുന്നില്ല ഫലം. യു.ഡി.എഫ് തരംഗത്തിൽ രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് ജോ പരാജയപ്പെട്ടത്. ഞങ്ങൾക്കൊപ്പം നിന്ന, പിന്തുണച്ച, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരും ഈ കഥയുടെ ഭാഗമാണ്. ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. ഞങ്ങൾ വീണ്ടും ഉയിർത്തെഴുന്നേൽക്കും. കൂടുതൽ ശക്തിയോടെ. ആഴത്തിലുള്ള വിശ്വാസത്തോടെ. വലിയ ലക്ഷ്യത്തോടെ- നിഷ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങളുടെ പ്രാർത്ഥനകളും പിന്തുണയും ഞങ്ങൾക്ക് വലിയ ശക്തിയാണ്. ഇത് അവസാനമല്ല, ഒരു പുതിയ തുടക്കം മാത്രം. നിങ്ങളുടെ അനുഗ്രഹങ്ങളോടെ, ഞങ്ങൾ കൂടുതൽ ശക്തരായി തിരിച്ചുവരും, സ്നേഹത്തോടെ, നന്ദിയോടെ- നിഷ ജോസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി വിഎസിന്റെ മകൻ; 'ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും'
'സേനാധിപനുമല്ല മന്ത്രിയും അല്ല ഒരേയൊരു രാജാവ്, ദി റിയൽ കിംഗ്'; കെ സി വേണുഗോപാലിനായി കളമശ്ശേരിയിൽ ഫ്ലക്സ്