കേരള കോൺഗ്രസിൽ അപ്രതീക്ഷിത നീക്കം: പാലായിൽ ജോസ് കെ മാണി? കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണി പരിഗണനയിൽ

Published : Mar 16, 2026, 12:06 PM IST
Nisha Jose K Mani

Synopsis

പാർട്ടി ചെയർമാൻ ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കണോ എന്ന ചര്‍ച്ചകള്‍ക്കിയെ നിഷ ജോസ് കെ മാണിയുടെ പേരും ഉയര്‍ന്നു. കടുത്തുരുത്തിയിൽ പ്രാദേശിക നേതാക്കൾക്കിടയിലെ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് നിഷയുടെ പേര് കൂടി പരിഗണിക്കുന്നത്.

കോട്ടയം: കേരള കോൺഗ്രസ് എമ്മില്‍ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാകുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കണോ എന്ന ചര്‍ച്ചകള്‍ക്കിയെ നിഷ ജോസ് കെ മാണിയുടെ പേരും ഉയര്‍ന്ന് വരുകയാണ്. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ കടുത്തുരുത്തിയിൽ മത്സരിപ്പിക്കാനാണ് മാണി ഗ്രൂപ്പിൽ ആലോചന നടക്കുന്നത്. കടുത്തുരുത്തിയിൽ പ്രാദേശിക നേതാക്കൾക്കിടയിലെ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് നിഷയുടെ പേര് കൂടി പരിഗണിക്കുന്നത്. നിഷ മത്സരിച്ചാൽ തർക്കം ഒഴിവാക്കാൻ ആകുമെന്നാണ് വിലയിരുത്തൽ. പെരുമ്പാവൂരിൽ കോൺഗ്രസുമായി പിണങ്ങി നിൽക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി ബേസിൽ പോളിന് തന്നെയാണ് മുൻഗണന. ചാലക്കുടിയിൽ വീണ്ടും ഡെന്നിസ് ആൻ്റണി മത്സരിച്ചേക്കും. തൊടുപുഴയിൽ പി ജെ ജോസഫിനെതിരെ യൂത്ത് ഫ്രണ്ട് നേതാവ് സിറിയക് ചാഴികാടനാണ് മുൻഗണന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സ്ഥാനാര്‍ത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആര്? ശിവഗിരി മഠാധിപതിയായി ഇരിക്കാൻ യോഗ്യനല്ല'; വെള്ളാപ്പള്ളി നടേശൻ
600 കുടുംബങ്ങൾക്ക് ആശ്വാസം; കെഎഫ്ഡിസിയുടെ 7,748.441 ഹെക്ടർ വനഭൂമിയുടെ പാട്ടം 25 വ‍ർഷത്തേക്ക് പുതുക്കി