'അവിടെ കല്യാണം ഇവിടെ പാലുകാച്ചല്‍'; പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം, പരിഹസിച്ച് നിസാന്‍ സിഐഒ

Web Desk   | others
Published : Jan 07, 2020, 08:48 AM IST
'അവിടെ കല്യാണം ഇവിടെ പാലുകാച്ചല്‍'; പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം, പരിഹസിച്ച് നിസാന്‍ സിഐഒ

Synopsis

ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്കിന് പിറ്റേ ദിവസമാണ് കൊച്ചിയില്‍ സര്‍ക്കാര്‍ അസെന്‍ഡ് നിക്ഷേപ സംഗമം നടത്തുന്നത്. ഒരു വശത്ത് നിക്ഷേപ സംഗമവും മറുവശത്ത് നിക്ഷേപകരെ തളര്‍ത്തുന്ന നടപടിയുമാണ് ഇതെന്നാണ് നിസാന്‍ സിഐഒ ടോണി തോമസ് 

തിരുവനന്തപുരം: പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്കിന് പിറ്റേ ദിവസമാണ് കൊച്ചിയില്‍ സര്‍ക്കാര്‍ അസെന്‍ഡ് നിക്ഷേപ സംഗമം നടത്തുന്നത്. ഒരു വശത്ത് നിക്ഷേപ സംഗമവും മറുവശത്ത് നിക്ഷേപകരെ തളര്‍ത്തുന്ന നടപടിയുമാണ് ഇതെന്നാണ് നിസാന്‍ സിഐഒ ടോണി തോമസ് വിശദമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് ടോണി തോമസിന്‍റെ പരിഹാസം.

ടോണി തോമസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

അവിടെ കല്യാണ വാദ്യാഘോഷം, ഇവിടെ പാലുകാച്ചല്‍. പാലുകാച്ചല്, കല്യാണം, കല്യാണം പാലുകാച്ചല്‍, പാലുകാച്ചല്‍ കല്യാണം. ഒടുവില്‍ കാച്ചിയ പാലില്‍ വിഷം കലക്കി കുടിച്ച് ആശുപത്രിയിലായി. ഡോക്ടർമാർ, ഓപ്പറേഷൻ. ഓപ്പറേഷൻ, ഡോക്ടർമാർ...

അഴകിയ രാവണൻ എന്ന സിനിമയിൽ ശ്രീനിവാസൻ അനശ്വരനാക്കിയ അംബുജാക്ഷൻ പറഞ്ഞ ചിറകൊടിഞ്ഞ കിനാവുകൾ എന്ന കഥയുടെ ക്ലൈമാക്സ് രംഗമാണ്.

എന്ന് പറഞ്ഞ പോലെയാണ് നമ്മുടെ കേരളത്തിലെ കാര്യം. ജനുവരി ഒൻപത്തിനും പത്തിനും കൊച്ചിയിൽ ഗ്ലോബൽ ഇൻവെസ്റ്റർസ് മീറ്റ് (അസെന്റ് 2020) നടക്കുകയാണ്. ജനുവരി എട്ടിനാകട്ടെ കേരളത്തിലെ ഹോട്ടലുകളും, കടകളും അടച്ചിട്ട്, ഗതാഗതം തടസ്സപ്പെടുത്തി ഹർത്താൽ മാതിരി ഇരുപത്തിനാല് മണിക്കൂർ പണിമുടക്ക്. ജനുവരി പതിനൊന്നിനാകട്ടെ മരടിലെ ഫ്ലാറ്റ് പൊളിക്കൽ മഹോത്സവം. കൂടാതെ മഴയില്ലാത്തപ്പോൾ മാത്രം പ്രവർത്തിക്കുന്ന കൊച്ചി വിമാനത്താവളം ഇപ്പോൾ വെയിലുള്ളപ്പോഴും പ്രവർത്തിക്കുന്നില്ലത്രേ.

അപ്പോൾ ഗ്ലോബൽ ഇൻവെസ്റ്റർസ് ഭക്ഷണപൊതി കൈയിൽ വച്ച്, അറബികടൽ നീന്തിവന്നു, ഇവിടെ ഇൻവെസ്റ്റ്മെന്റ് നടത്താൻ പറ്റിയ സ്ഥലമല്ല എന്ന് നേരിട്ടു കണ്ടു മനസ്സിലാക്കി മറ്റു നാടുകളില്ലേക്ക് പോകട്ടെ എന്നാവും മീറ്റിന്റെ ഉദ്ദേശം.

അവിടെ ഇൻവെസ്റ്റർ മീറ്റ്, ഇവിടെ ഇൻവെസ്റ്റർ പാരാലിസിസ്.. ഇൻവെസ്റ്റർ പാരാലിസിസ്, ഇൻവെസ്റ്റർ മീറ്റ്.. മീറ്റ്, പാരാലിസിസ്..

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഎഎസ് പദവിയിൽ വിരമിച്ചു, 67 വയസ് പിന്നിട്ടിട്ടും സർക്കാർ പദവിയിൽ; ഷെയ്‌ക് പരീതിൻ്റെ സേവന കാലാവധി വീണ്ടും നീട്ടി
'ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചു' എ പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയെന്ന് സിപിഎം സെക്രട്ടേറിയറ്റ്