വിങ്ങിപ്പൊട്ടി നിതിനെ യാത്രയാക്കി ആതിര; പേരാമ്പ്രയിലെ വീട്ടിൽ ഉള്ളുലയ്ക്കുന്ന നിലവിളി

By Web TeamFirst Published Jun 10, 2020, 5:03 PM IST
Highlights

കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ജാഗ്രതയോടെ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് പേരാമ്പ്രയിലെ വീട്ടുവളപ്പിൽ നിതിന്‍റെ സംസ്കാര ചടങ്ങുകൾ നടന്നത്. 

കോഴിക്കോട്: ബന്ധുക്കളേയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി നിതിന് ജൻമനാടിന്‍റെ യാത്രാമൊഴി. പ്രസവിച്ച് 24 മണിക്കൂറിന് ശേഷം ഭര്‍ത്താവിന്‍റെ വിയോഗ വാര്‍ത്ത ഉൾക്കൊള്ളേണ്ടിവന്ന ആതിരയുടേയും വീട്ടുകാരുടേയും ബന്ധുക്കളുടേയും ഉള്ളുലക്കുന്ന നിലവിളിയും കണ്ണീര്‍ കാഴ്ചകൾക്കിടെയാണ് നിതിനെ ചിതയിലേക്ക് എടുത്തത്. 

കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ജാഗ്രതയോടെ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് പേരാമ്പ്രയിലെ വീട്ടുവളപ്പിൽ നിതിന്‍റെ സംസ്കാര ചടങ്ങുകൾ നടന്നത്. കോഴിക്കോട് പേരാന്പ്രയിലെ വീട്ടുവളപ്പിൽ നടന്നു. പിതൃ സഹോദരൻ അഖിൽ നാഥ് ചിതയ്ക്ക് തീ കൊളുത്തി.

നിധിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി...

പ്രവാസികളെ നാട്ടിലെത്തിക്കാൻ നടത്തിയ നിയമ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ പേരാമ്പ്ര സ്വദേശി നിതിന്‍റെ മൃതദേഹം ഇന്ന് രാവിലെയാണ് നാട്ടിലെത്തിച്ചത്. നെടുമ്പാശ്ശേരിയിൽ നിന്ന് റോഡ് മാര്‍ഗ്ഗം കോഴിക്കോട്ട് സ്വകാര്യ ആശുപത്രി പരിസരത്തെത്തിച്ച ശേഷമാണ് നിതിനെ കാണാൻ ആതിരയെ എത്തിച്ചത്. 

തുടര്‍ന്ന് വായിക്കാം: 

മൃതദേഹം പേരാമ്പ്രയിലെ വീട്ടിലെത്തിച്ചപ്പോൾ  അമ്മയും സഹോദരിയടക്കമുള്ള ബന്ധുക്കൾക്ക് സഹിക്കാനായില്ല. മുൻകൂട്ടി തയ്യാറാക്കിയ പട്ടികയിലുള്ള അടുത്ത ബന്ധുക്കൾക്കും സൃഹൃത്തുക്കൾക്കും മാത്രമാണ് അന്ത്യാഞ്ജലി അർപ്പിക്കാനായത്. 
 

click me!