തൊട്ടിലായി കെട്ടിയ സാരി കഴുത്തിൽ 'കുരുക്കി'; കണ്ണൂരിൽ ഏഴു വയസ്സുകാരന് ദാരുണാന്ത്യം

Web Desk   | Asianet News
Published : Jun 10, 2020, 04:15 PM ISTUpdated : Jun 10, 2020, 07:52 PM IST
തൊട്ടിലായി കെട്ടിയ സാരി കഴുത്തിൽ 'കുരുക്കി'; കണ്ണൂരിൽ ഏഴു വയസ്സുകാരന് ദാരുണാന്ത്യം

Synopsis

അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി സാരിയിൽ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

കണ്ണൂർ: കണ്ണൂർ വാരത്ത് ഏഴു വയസ്സുകാരൻ കഴുത്തിൽ സാരി കുരുങ്ങി മരിച്ചു. അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി സാരിയിൽ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

റിജ്വൽ എന്ന എഴുവയസ്സുകാരനാണ് ബന്ധുവീട്ടിൽ വച്ച് മരിച്ചത്. ഇവിടെ താമസിക്കാനെത്തിയതായിരുന്നു റിജ്വലിന്റെ കുടുംബം. ഈ വീട്ടിലെ കുട്ടികളുമായി റിജ്വൽ വഴക്കുകൂടിയിരുന്നു. ഇതിന് റിജ്വലിനെ അമ്മ ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു. സാരി കൊണ്ടു കെട്ടിയ തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടതെന്നും ചക്കരക്കൽ സിഐ വിനോദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കുട്ടി കുസൃതി കാണിച്ചതിന് അമ്മ വഴക്കുപറഞ്ഞിരുന്നെന്നും ആശുപത്രിയിൽ  എത്തിക്കുംമുമ്പെ മരണം സംഭവിച്ചെന്നും റിജ്വലിന്റെ അമ്മമ്മയും പ്രതികരിച്ചു.

Read Also: കോളേജുകളിലെ ഓൺലൈൻ ക്ലാസ് എങ്ങനെയാവണം? അധ്യാപകർക്കുള്ള മാർ​ഗനിർദ്ദേശം പുറത്തിറക്കി...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം