
ദില്ലി: കൊല്ലം എംപിയും ആർഎസ്പി നേതാവുമായ എൻ കെ പ്രേമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനഫലം ഇന്നുച്ചയ്ക്ക് വന്നപ്പോൾ ആണ് അദ്ദേഹം കൊവിഡ് പോസിറ്റീവാണെന്ന വിവരം അറിഞ്ഞത്.
കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രേമചന്ദ്രനെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ദില്ലിയിലെ കേരള ഹൗസിന് മുന്നിൽ യുഡിഎഫ് എംപിമാർ നടത്തിയ പ്രതിഷേധത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടെ അദ്ദേഹവുമായി സമ്പർക്കത്തിൽ യുഡിഎഫ് എംപിമാരെല്ലാം നിരീക്ഷണത്തിൽ പോകേണ്ടി വരും.
43 എംപിമാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനാൽ പാർലമെൻ്റ് സമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്. നേരത്തെ സംസ്ഥാന മന്ത്രിമാരായ ഇപി ജയരാജൻ, തോമസ് ഐസക് എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോഗമുക്തി നേടി ഔദ്യോഗികവസതിയിൽ നിരീക്ഷണത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam