
തിരുവനന്തപുരം: വയനാട് ഡി സി സി ട്രഷററായിരിക്കെ ജീവനൊടുക്കിയ എൻ എം വിജയൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടുള്ള വിവാദം അന്വേഷിക്കാൻ കെ പി സി സി ചുമതലപ്പെടുത്തിയ സമിതി നാളെ വയനാട്ടിലെത്തും. അന്വേഷണ സമിതി രാവിലെ 10 മണിക്ക് കല്‍പ്പറ്റ ഡി സി സി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെ പി സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. അതിന് ശേഷം അന്തരിച്ച വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ വീട്ടിലും സമിതി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി വിശദമായ അന്വേഷണം നടത്തും.
'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ സുധാകരൻ
കെ പി സി സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ മുന്‍ എം പി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ ജയന്ത് എന്നിവരാണ് സമിതി അംഗങ്ങള്‍. ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പിയാണ് പ്രത്യേക അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്.
അതേസമയം ആരോപണങ്ങളിൽ ഐ സി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനാണെന്ന് ചോദ്യവുമായി കെ സുധാകരൻ രംഗത്തെത്തിയിരുന്നു. വയനാട്ടിലേത് പാർട്ടി കാര്യമാണ്. എല്ലാം സംസാരിച്ചു ഒതുക്കിയതാണ്. വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam