Buffer zone : തുടർ നടപടികളിൽ അനിശ്ചിതത്വം, ബഫര്‍ സോണിൽ ഇടത് സര്‍ക്കാര്‍ പ്രതിക്കൂട്ടിൽ 

Published : Jun 25, 2022, 03:25 PM ISTUpdated : Jun 25, 2022, 03:28 PM IST
Buffer zone : തുടർ നടപടികളിൽ അനിശ്ചിതത്വം, ബഫര്‍ സോണിൽ ഇടത് സര്‍ക്കാര്‍ പ്രതിക്കൂട്ടിൽ 

Synopsis

ജൂൺ മുന്നിനാണ് വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന് സുപ്രീം കോടതി വിധി വന്നത്. 

തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എഫ്എഫ്ഐ നടപടിക്ക് പിന്നാലെ ബഫര്‍ സോൺ പ്രശ്നത്തിൽ സര്‍ക്കാര്‍ പ്രതിക്കൂട്ടിൽ. കോടതി വിധി വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും തുടര്‍ നടപടികളുടെ കാര്യത്തിൽ സര്‍ക്കാരിന് അവ്യക്തത. ജൂൺ മുന്നിനാണ് വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന് സുപ്രീം കോടതി വിധി വന്നത്. 

അന്നുമുതൽ ഇന്നോളം സര്‍ക്കാരിന് ഇക്കാര്യത്തിലുള്ളത് വലിയ അവ്യക്തതയാണ്. പേരിനൊരു ഉന്നത തലയോഗം വിളിച്ചതല്ലാതെ പ്രത്യക്ഷ നടപടി ഒന്നും ഇതുവരെയുണ്ടായിട്ടില്ല. വനം മേധാവിയുടെ നേതൃത്വത്തിൽ വനം-റവന്യു-തദ്ദേശ ഭരണ വകുപ്പുകൾ സംയുക്ത സര്‍വെയും പഠനവും നടത്തുമെന്നും നിലപാട് അറിയിക്കാൻ മൂന്ന് മാസം അനുവദിച്ചിട്ടുണ്ടെന്നുമാണ് വനം മന്ത്രി പറയുന്നത്. 

രാഹുലിന്റെ ഓഫീസ് ആക്രമണം, സിപിഎം പ്രതിരോധത്തിൽ, പ്രതിപക്ഷത്തിന് വീണുകിട്ടിയ പെനാൽട്ടി കിക്ക്

സുപ്രീംകോടതിയിൽ റിവ്യു ഹര്‍ജി നിലനിൽക്കുമോ അതോ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കണോ അതുമല്ലെങ്കിൽ ഉന്നതാധികാര സമിതിക്ക് മുന്നിൽ നേരിട്ട് എത്തണോ എന്ന കാര്യത്തിലൊന്നും തീരുമാനം ആയിട്ടില്ല, വനം മന്ത്രി എകെ ശശീന്ദ്രൻ, കേന്ദ്രം വനം മന്ത്രിയെ കാണാൻ പോകുമെന്ന് പറഞ്ഞതും നടന്നില്ല. സര്‍വ്വ കക്ഷി യോഗം വിളിക്കാൻ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന പ്രതിപക്ഷ ആരോപണത്തിനിടക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത തല യോഗം വിളിച്ചത്. ജനവാസമേഖലകളെ പൂര്‍ണ്ണമായി ഒഴിവാക്കുമ്പോൾ എടുക്കേണ്ട നിയമപരവും നയപരവുമായ പ്രതിസന്ധികൾ വിശദമായി ചര്‍ച്ച ചെയ്യും. 

അതിനിടെ പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തും പാര്‍ലമെന്റിൽ പ്രശ്നം ഉന്നയിക്കണമെന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രിയുടെ മറുപടിയും പുറത്ത് വന്നു. സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ബഫർ സോണിന് ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിച്ച്  തീരുമാനമെടുത്തത് 2019 ഒക്ടോബർ പത്തിലെ സംസ്ഥാന മന്ത്രിസഭാ യോഗം ആണെന്ന വിവരവും പുറത്തുവന്നിരുന്നു. ഇനി ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്നതും പിണറായി സർക്കാരിനു മാത്രമാണ് എന്നിരിക്കെയാണ് കേരളത്തിലും കേന്ദ്രത്തിലും അധികാരമില്ലാത്ത കോൺഗ്രസിന്റെ എം പി ഓഫീസ് എസ് എഫ് ഐ തകർത്തത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗണേഷ് കുമാർ വിവാദം; ഒത്തുതീര്‍പ്പാക്കുമ്പോഴും സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍, മുഖ്യമന്ത്രിയെ ഉന്നമിട്ട് പ്രതിപക്ഷം
രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു