ഇതിന് രജിസ്ട്രേഷനൊന്നും വേണ്ട സാറേ..! റോഡിൽ തർക്കം വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ എന്ന് എംവിഡി

Published : Aug 16, 2025, 08:00 AM IST
mvd kerala

Synopsis

ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ വേഗത, ഭാരം, പവർ എന്നിവയ്ക്ക് നിയന്ത്രണങ്ങളുണ്ട്. റജിസ്ട്രേഷൻ ഇല്ലാതെ ഉപയോഗിക്കാവുന്ന വാഹനങ്ങൾക്ക് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണം. 

തിരുവനന്തപുരം: ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിൻ്റെ ഭാരം 60 കിലോഗ്രാമിൽ കൂടാത്തതും 30 മിനുട്ട് ആവറേജ് പവർ 250 വാട്ടിൽ കുറവുള്ളതും ആയ വാഹനങ്ങൾ മാത്രമേ റജിസ്ട്രേഷൻ നമ്പർ ഇല്ലാതെ പൊതു സ്ഥലങ്ങളിൽ ഉപയോഗിക്കാവൂ. ഈ നിബന്ധനകൾ പാലിക്കാത്ത ഇരു ചക്ര വാഹനങ്ങൾ മോട്ടോർ വാഹനത്തിൻ്റെ നിർവചനത്തിൽ വരുന്നവയും റജിസ്ടേഷൻ നമ്പർ ആവശ്യമുള്ളവയുമാണ്. യാത്രകൾ സുരക്ഷിതമാക്കാൻ എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകളും ഹെൽമറ്റ് ധരിച്ച് മാത്രം ഉപയോഗിക്കുക.

അനലറ്റിക്കൽ തിങ്കിംഗ്, സ്പേഷ്യൽ ജഡ്ജ്മെൻ്റ്, വിഷ്വൽ സ്കാനിംഗ് എന്നിവയിലെ പോരയ്മകൾ പെട്ടെന്ന് ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ, സ്വരക്ഷയുടെ കാര്യത്തിൽ റിസ്ക് എടുക്കാനുള്ള മനോഭാവം, റോഡ് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, പരീശീലനക്കുറവ് എന്നീ കാരണങ്ങങ്ങൾ കുട്ടികളെ പെട്ടെന്ന് അപകടത്തിൽ ചാടിക്കും. പ്രായ പൂർത്തിയാവാത്ത കുട്ടികളെ നമുക്ക് ചേർത്ത് പിടിക്കാം. അവരുടെ സുരക്ഷയെ കരുതി ഇത്തരം വാഹനങ്ങൾ നൽകാതിരിക്കുന്നതാണ് നല്ലതെന്നും എംവിഡി ഓർമ്മിപ്പിച്ചു.

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. എന്നാൽ ഇതിൻ്റെ മറവിൽ രജിസ്ട്രേഷനും ലൈസൻസും ഒന്നും ആവശ്യമില്ല എന്ന പരസ്യം നൽകി ചില കമ്പനികൾ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങൾ വിപണിയിലിറക്കുന്നതായും എംവിഡിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഈ കാര്യങ്ങൾ നിങ്ങൾ തന്നെ പരിശോധിച്ചു ഉറപ്പു വരുത്തുക.

1. ആ മോഡൽ വാഹനത്തിന് ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ്ങ് ഏജൻസിയുടെ(ARAI, ICATetc) അപ്രൂവൽ ഉള്ളതാണോ?

2.വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 250 വാട്സിൽ കുറഞ്ഞ പവർ ഉള്ളതാവണം.

3. ടെസ്റ്റ് ഡ്രൈവ് ചെയ്ത് ഒരു സാഹചര്യത്തിലും മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ കുടുതലില്ല എന്നതും ഉറപ്പാക്കണം.( ചിലർ സ്പീഡോമീറ്ററിൽ 25 കിലോമീറ്റർ ലോക്കാണെങ്കിലും കൂടുതൽ വേഗത്തിൽ പോകുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.)

4. കഴിയുമെങ്കിൽ വാഹനത്തിൻ്റെ ഭാരം (ബാറ്ററി ഒഴിവാക്കി) പരിശോധിച്ച് 60 കിലോഗ്രാമിൽ അധികമില്ല എന്നും ഉറപ്പാക്കുക.

നിയമവിധേയമല്ലാത്ത ഇത്തരം വാഹനങ്ങൾക്കെതിരെ റോഡിൽ നടപടി സ്വീകരിച്ചു വരുന്നുണ്ട്. നിലവിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരും മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം