കൂരാച്ചുണ്ടില്‍ കോഴികള്‍ ചത്തത് പക്ഷിപ്പനി മൂലമല്ല; ഭോപ്പാലിലെ പരിശോധനാ ഫലം നെഗറ്റീവ്

By Web TeamFirst Published Jul 24, 2021, 6:22 PM IST
Highlights

കേരളത്തിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റിവ് ആയിരുന്നു. ഇതിന് പിന്നാലെയാണ് ഭോപ്പിലിലെ ലാബിലേക്ക് സാമ്പിൾ അയച്ചത്.

കോഴിക്കോട്: കൂരാച്ചുണ്ടില്‍ കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമല്ലെന്ന് സ്ഥിരീകരണം. ഭോപ്പാലിലെ ലാബിലെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച സ്വകാര്യ വ്യക്തിയുടെ ഫാമിലെ 300 കോഴികൾ ചത്തതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്. സംസ്ഥാനത്തെ ലാബുകളില്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവ് ആയിരുന്നു. എന്നാല്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ പരിശോധിച്ചപ്പോൾ പക്ഷിപ്പനിയല്ലെന്ന് വ്യക്തമായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!