ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സഷനും വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി സിപി ജോണ്‍, 'കുട്ടികൾ പ്രതികളായ വാഹനാപകടങ്ങളിൽ രക്ഷകര്‍ത്താക്കള്‍ക്ക് ഉത്തരവാദിത്തം

Web Desk   | ANI
Published : Nov 13, 2026, 11:37 AM IST
CP John

Synopsis

സംസ്ഥാനത്ത് ബസ് ചാർജ്ജും വിദ്യാർത്ഥി കൺസെഷനും വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി സി പി ജോൺ വ്യക്തമാക്കി. എന്നാൽ ഓട്ടോ, ടാക്സി നിരക്കുകൾ കൂട്ടണമെന്നാണ് സർക്കാരിന്റെ നിലപാട്. കുട്ടികൾ പ്രതികളാകുന്ന വാഹനാപകടങ്ങളിൽ മാതാപിതാക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്ല. ബസ് ചാര്‍ജ് വര്‍ധനവെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രി സി പി ജോണ്‍ തള്ളി. വിദ്യാര്‍ത്ഥി കണ്‍സെഷനും വര്‍ധിപ്പിക്കില്ല. ഇതൊഴിച്ച് ബസുടമകളുടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബസുടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വര്‍ധനക്ക് എതിരാണെന്നാണ് മന്ത്രിയുടെ ന്യായീകരണം. നിരക്ക് കൂട്ടിയാൽ യാത്രക്കാര്‍ കുറയുമെന്ന് ഒരു വിഭാഗം ബസ് ഉടമകൾ സംശയിക്കുന്നു. ആളുകള്‍ സ്വകാര്യ വാഹനങ്ങളിലേക്ക് മാറും. മുപ്പതിനായിരം ബസുകള്‍ ഉണ്ടായിരുന്നത് 8000 ആയി കുറഞ്ഞു. ഓട്ടോ ടാക്സി നിരക്ക് കൂട്ടണമെന്നാണ് സര്‍ക്കാരിന്‍റെയും അഭിപ്രായം. 2022 ലാണ് അവസാനമായി ഇവരുടെ നിരക്ക് നിശ്ചയിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

കുട്ടികൾ പ്രതികളായ വാഹനാപകടങ്ങളിൽ രക്ഷകര്‍ത്താക്കള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം

കൗമാരക്കാര്‍ പ്രതികളായ വാഹനാപകടങ്ങളിൽ രക്ഷകര്‍ത്താക്കള്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ പറ്റൂവെന്ന് മന്ത്രി സിപി ജോൺ. മക്കൾ വാഹനമോടിച്ചത് ഞാൻ അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ല. വാഹന ഉടമയെന്ന നിലയിൽ രക്ഷകര്‍ത്താക്കള്‍ക്ക് ശിക്ഷ ലഭിക്കണം. മദ്യപിച്ചുള്ള വാഹനമോടിക്കലിൽ ശിക്ഷ വര്‍ധിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കെഎസ്ഇബി സമ്മർദം ഉണ്ടാക്കിയിട്ടില്ല, ആവശ്യകത ആവർത്തിച്ചു പറഞ്ഞതാണ്, മുഖ്യമന്ത്രിയുമായി പ്രശ്നങ്ങളില്ല'; സണ്ണി ജോസഫ്
യൂത്ത് കോൺഗ്രസ് ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസ്; പൊലീസ് സ്റ്റേഷനിൽ സിഐയും എസ്ഐയും തമ്മിൽ സംസാരിക്കുന്ന വീഡിയോ പുറത്ത്; ഏനാത്ത് പൊലീസിന് ഗുരുതര വീഴ്ച