'കെഎസ്ഇബി സമ്മർദം ഉണ്ടാക്കിയിട്ടില്ല, ആവശ്യകത ആവർത്തിച്ചു പറഞ്ഞതാണ്, മുഖ്യമന്ത്രിയുമായി പ്രശ്നങ്ങളില്ല'; സണ്ണി ജോസഫ്

Published : Nov 13, 2026, 11:11 AM IST
Sunny Joseph

Synopsis

കേരളത്തിൽ ദീർഘകാലത്തേക്ക് വൈദ്യുതി ആവശ്യകതയുണ്ടെന്നും കൂടുതൽ വൈദ്യുതി വാങ്ങാൻ നീക്കം നടത്തുന്നുവെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നിയമനം വൈകുന്നതിനാൽ നിലവിലെ അധ്യക്ഷൻ തന്നെ തൽക്കാലം തുടർന്നേക്കും.

കണ്ണൂർ: കേരളത്തിൽ വൈദ്യുതി ആവശ്യകത ഉണ്ടെന്നും ദീർഘ കാലത്തേക്ക് വൈദ്യുതി വേണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കെഎസ്ഇബി തെറ്റായ റിപ്പോർട്ട്‌ നൽകിയിട്ടില്ല. കൂടുതൽ വൈടദ്യുതി വാങ്ങാൻ നീക്കം നടത്തുന്നു. കെഎസ്ഇബി സമ്മർദം ഉണ്ടാക്കിയിട്ടില്ല. ആവശ്യകത ആവർത്തിച്ചു പറഞ്ഞതാണെന്നും ജിഎൻഎയുമായി വൈദ്യുതി കരാർ ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കരാർ പ്രയോഗികമല്ല. അതിന്റെ പ്രയാസങ്ങൾ ബോർഡ്‌ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നിലവിൽ വിഷയമൊന്നുമില്ല. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ നൽകിയത് മാധ്യമങ്ങളാണെന്നും മഹാരാഷ്ട്രയിലെ സിന്നാർ താപ വൈദ്യുതി നിലയത്തിൽ നിന്ന് കൂടുതൽ വൈദ്യതി കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടൂർ പ്രകാശിന്റെ വിമർശനത്തിൽ ബെറ്റർ ടു അവോയ്ഡ് എന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. അടുത്ത കെപിസിസി പ്രസിഡന്റിനെ സ്വാഗതം ചെയ്യുന്നു. ഇപ്പോളും താൻ തന്നെയാണ് പ്രസിഡന്റ്‌ എന്ന് സണ്ണി ജോസഫ് പറഞ്ഞു.

അതേ സമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പുതിയ നിയമനത്തിൽ സംസ്ഥാന നേതൃത്വത്തിനിടയിൽ ഇനിയും സമവായമായില്ല. ഒരു പേരിലേക്ക് എത്താത്ത സാഹചര്യത്തിൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ തൽക്കാലം പദവിയിൽ തുടർന്നേക്കും. അധ്യക്ഷ പദവിക്കായി നേതാക്കൾക്കിടയിൽ അവകാശവാദങ്ങളും ചരടുവലികളും ശക്തമായതോടെ, തർക്കം മുറുകുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം ഇപ്പോൾ വേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യൂത്ത് കോൺഗ്രസ് ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസ്; പൊലീസ് സ്റ്റേഷനിൽ സിഐയും എസ്ഐയും തമ്മിൽ സംസാരിക്കുന്ന വീഡിയോ പുറത്ത്; ഏനാത്ത് പൊലീസിന് ഗുരുതര വീഴ്ച
'പരസ്പരം നടത്തിയ പരാമർശങ്ങൾ എല്ലാം മറന്നു'; മുഖ്യമന്ത്രിയായ സതീശനുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് സുകുമാരൻ നായർ