
തിരുവനന്തപുരം: നാളെ മന്ത്രിസഭാ യോഗം ഉണ്ടാകില്ലെന്ന് വിവരം. ബുധനാഴ്ചകളിൽ സാധാരണ ചേരാരുള്ള മന്ത്രിസഭായോഗം മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് ആലോചന. മന്ത്രിമാർ പലരും സ്വയം നിരീക്ഷണത്തിൽ ആയ സാഹചര്യത്തിൽ ആണ് മന്ത്രിസഭാ യോഗം മാറ്റിവക്കുന്നത്.
മന്ത്രിസഭായോഗം ശനിയാഴ്ച ചേര്‍ന്നേക്കുമെന്നാണ് വിവരം. കരിപ്പൂര്‍ വിമാന അപകട സ്ഥലത്ത് സന്ദർശനം നടത്തുകയും ദിവസങ്ങൾക്ക് അകം മലപ്പുറം കളക്ടര്‍ അടക്കം കൊവിഡ് ബാധിതരാകുകയും ചെയ്തതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും പലരും മുൻകരുതലെന്നോണം നിരീക്ഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam