എൻസിപിയുടെ മന്ത്രിയും അധ്യക്ഷനും മാറില്ലെന്ന് പീതാംബരൻ മാസ്റ്റര്‍; മത്സരത്തിനൊരുങ്ങി തോമസ് കെ തോമസ്

Published : Aug 31, 2022, 11:21 AM IST
എൻസിപിയുടെ മന്ത്രിയും അധ്യക്ഷനും മാറില്ലെന്ന് പീതാംബരൻ മാസ്റ്റര്‍; മത്സരത്തിനൊരുങ്ങി തോമസ് കെ തോമസ്

Synopsis

വരാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയിൽ എൻസിപിയുടെ മന്ത്രിമാറില്ലെന്നും പീതാംബരൻ മാസ്റ്റ‍ര്‍ വ്യക്തമാക്കി.   

ദില്ലി: സംസ്ഥാനത്തെ എൻസിപി നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് മുതിര്‍ന്ന നേതാവ് പീതാംബരൻ മാസ്റ്റർ. എൽഡിഎഫിൽ കൂട്ടായ ചർച്ചയില്ലെന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുടെ പ്രതികരണം  പാര്‍ട്ടിയുടെ പൊതുഅഭിപ്രായമല്ലെന്നും പിസി ചാക്കോ ഏതെങ്കിലും ഒറ്റപ്പെട്ട വിഷയത്തിൽ അഭിപ്രായം പറഞ്ഞതാകാമെന്നും പീതാംബരൻ മാസ്റ്റര്‍ പറഞ്ഞു. എൽഡിഎഫിൽ ചര്‍ച്ച ചെയ്താണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും പറഞ്ഞ പീതാംബരൻ മാസ്റ്റര്‍ വരാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയിൽ എൻസിപിയുടെ മന്ത്രിമാറില്ലെന്നും വ്യക്തമാക്കി. 

അതേസമയം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻസിപിയിൽ ചേരിതിരിവ് രൂക്ഷമായി. പി.സി.ചാക്കോയ്ക്ക് എതിരെ കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മത്സരിച്ചേക്കും എന്നാണ് സൂചന. പാര്‍ട്ടിയിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ നേതാക്കളായ എ.കെ.ശശീന്ദ്രൻ, തോമസ് കെ തോമസ്, പിസി ചാക്കോ, ടിപി പീതാംബരൻ എന്നിവരെ ദേശീയ അധ്യക്ഷൻ ശരദ് പവാര്‍ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. 

എ.കെ.ശശീന്ദ്രൻ പക്ഷത്തിൻ്റ ഉറച്ച പിന്തുണ ലഭിച്ചിട്ടും സംഘടനാ തെരഞ്ഞെടുപ്പിൽ പിസി ചാക്കോ പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. കാസ‍ര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിൽ പിസി ചാക്കോയുടെ സ്ഥാനാ‍ര്‍ത്ഥികൾ പരാജയപ്പെട്ടിരുന്നു. പിണറായി സ‍ര്‍ക്കാരിൽ എൻസിപിക്ക് കിട്ടിയ മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം ശശീന്ദ്രനും തോമസ് കെ തോമസും പങ്കുവയ്ക്കണമെന്ന ധാരണ അട്ടിമറിക്കാനാണ് പിസി ചാക്കോയെ ശശീന്ദ്രൻ വിഭാഗം പിന്തുണയ്ക്കുന്നതെന്ന ആരോപണം തോമസ് കെ തോമസ് വിഭാഗം ഉയര്‍ത്തുന്നുണ്ട്. 

ഈ വര്‍ഷം 16,228 കേസുകൾ, കേരളത്തിൽ ലഹരിമരുന്ന് ഉപയോഗം കൂടിയെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം : സംസ്ഥാനത്തെ ലഹരിവ്യാപനം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കോൺഗ്രസ് എംഎൽഎ പിസി വിഷ്ണുനാഥാണ് നിയമസഭയിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകിയത്. 2022 ൽ മാത്രം 16,228 കേസുകളാണ് ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് അടിയന്തിര പ്രമേയമവതരിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു. 

ലഹരി ഉപയോഗം, വ്യാപാരം എന്നിവ സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേക്ക് വ‍ര്‍ധിച്ചുവെന്നും തടയാൻ ഫലപ്രദമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി. 2022 ൽ മാത്രം 16,228 കേസുകളാണ് രജിസ്റ്റ‍ര്‍ ചെയ്തത്. സ്ഥിരം ലഹരിക്കേസിൽ പെടുന്നവരെ കരുതൽ തടങ്കലിലാക്കും. പൊലീസും എക്സൈസും ഒരുമിച്ചുള്ള നടപടികൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. കേസിൽ ഉൾപ്പെടുന്നവരുടെ ഹിസ്റ്റർ ഷീറ്റ് തയാറാക്കി സൂക്ഷിക്കും. ഇവരെ നിരന്തരം നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞത്... 

ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തില്‍ കുറേക്കാലമായി ഭീഷണിയായി വളര്‍ന്നിട്ടുണ്ട് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ലഹരി ഉപയോഗത്തില്‍ വര്‍ദ്ധനയും പുതിയ രീതികളും ഉണ്ടാകുന്നുണ്ട്.അത് സംസ്ഥാനത്തോ നമ്മുടെ രാജ്യത്തോ മാത്രം ഒതുങ്ങുന്ന വിഷയമല്ല. ഈ ലഹരിയുടെ പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നത്. സമീപനാളുകളില്‍ ലഹരിക്കടത്തും വില്‍പ്പനയും പിടിക്കപ്പെടുന്നതിന്റെ അളവ് വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമായാണ്.

ബെംഗ്ലൂരുവില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്നെത്തിച്ച് വില്‍പ്പന; ചേര്‍ത്തലയില്‍ യുവാക്കള്‍ പിടിയില്‍

എക്‌സൈസ്, പോലീസ് വകുപ്പുകള്‍ ഏകോപിതമായി ലഹരിമരുന്നു വേട്ട നടത്തുന്നുണ്ട്. ലഹരി ഉപഭോഗം സംബന്ധിച്ച് 2020ല്‍ 4,650 ഉം 2021 ല്‍ 5,334 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022 ല്‍ ആഗസ്റ്റ് 29 വരെയുള്ള കണക്കുപ്രകാരം 16,128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020 ല്‍ 5,674 പേരെയും 2021 ല്‍ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2022 ല്‍ 17,834 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വ്യാപാരാവശ്യത്തിനായി എത്തിച്ച 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എം.ഡി.എം.എയും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വര്‍ഷം പിടിച്ചെടുത്തു.

ലഹരി കടത്തിയാൽ കുടുങ്ങും; പരിശോധന കടുക്കും; കര്‍ശനനടപടിക്ക് മുഖ്യമന്ത്രി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; 'സിപിഎം അക്രമം ജനശ്രദ്ധ തിരിക്കാനുള്ള ശ്രമം', വിമർശനവുമായി സണ്ണി ജോസഫ്
ഷിംജിത പ്രചരിപ്പിച്ച വീഡിയോ: പൊലീസിനെ സമീപിച്ച് പെൺകുട്ടി, 'ആ വീഡിയോയിൽ ഞാൻ ഉൾപ്പെട്ടിട്ടുണ്ട്, വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കണം'