മഴയിൽ മാറ്റമില്ല; ശക്തമായി തന്നെ തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാലിടത്ത് യെല്ലോ

Published : Jul 31, 2024, 11:04 AM IST
മഴയിൽ മാറ്റമില്ല; ശക്തമായി തന്നെ തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാലിടത്ത് യെല്ലോ

Synopsis

ഇന്നും നാളെയും കൂടി വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമില്ല. വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.  മലപ്പുറം മുതൽ കാസർകോട് വരെയുള്ള 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്നും നാളെയും കൂടി വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 

ചിമ്മിനി ഡാമിൽ കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. കൂടുതൽ വെള്ളം തുറന്നുവിട്ടുകൊണ്ടുള്ള അപകടസാധ്യത ഒഴിവാക്കുന്നതിനായി ഡാമിൽ നിന്നും കെഎസ്ഇബി പവർ ജനറേഷന്  വേണ്ടി 6.36m3/s എന്ന തോതിൽ ജലം ഇന്ന് 12 മണി മുതൽ കുറുമാലി പുഴയിലേക്ക്  ഒഴുക്കിവിടുമെന്ന് അറിയിപ്പുണ്ട്. അതുകൊണ്ട് കുറുമാലി പുഴയിലെ ജലനിരപ്പ് 10 മുതൽ 12 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ട്. ആയതിനാൽ  കുറുമാലി, കരുവന്നൂർപ്പുഴയുടെ തീരത്ത് താമസിക്കുന്ന ജനങ്ങളെല്ലാം ജാഗ്രത പാലിക്കേണ്ടതാണ്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്
പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി