തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് നിരോധനം 

Published : Jul 16, 2022, 07:40 AM ISTUpdated : Jul 19, 2022, 10:04 PM IST
തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് നിരോധനം 

Synopsis

അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡി യുടെ നേത്യത്വത്തിൽ നടത്തുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡി യുടെ നേത്യത്വത്തിൽ നടത്തുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. സിനിമാ -സീരിയൽ ചിത്രീകരണ അനുമതി തേടിയുള്ള അപേക്ഷകൾ സർക്കാർ തള്ളി. 

വിമാനത്താവളം- റെയിൽവെ സ്റ്റേഷൻ- ബസ് സ്റ്റാൻഡ്; എയർ-റെയിൽ സർക്കുലർ സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്

വീണ്ടും വിലക്ക്, പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കരുത്!

ദില്ലി : പാർലമെന്റിൽ അറുപതിലേറെ വാക്കുകളും പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ മറ്റൊരു വിലക്ക് കൂടി. പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്. തുടർച്ചെയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം. ലഘുലേഖകൾ, ചോദ്യാവലികൾ,വാർത്ത കുറിപ്പുകൾ എന്നിവ വിതരണം ചെയ്യാൻ പാടില്ല. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും നിർദ്ദേശമുണ്ട്. ഇതടങ്ങിയ മാർഗ്ഗ നിർദ്ദേശങ്ങൾ അംഗങ്ങൾക്ക് കൈമാറി. വിലക്ക് നേരത്തെയും ഉണ്ടായിരുന്നതാണെന്നും പാലിക്കണമെന്നുമാണ് നിർദേശം. 

പാർലമെൻറിൽ അഴിമതിയടക്കം അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ പാർലമെൻറ് വളപ്പിൽ  പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നും കഴിഞ്ഞ ദിവയം നിർദ്ദേശം നൽകിയിരുന്നു.  രാജ്യസഭാ  സെക്രട്ടറി ജനറൽ പിസി മോദിയുടേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. പാര്‍ലമെന്‍റ് മന്ദിര വളപ്പില്‍ പ്രകടനം, ധര്‍ണ്ണ, സമരം, ഉപവാസം, എന്നിവ പാടില്ല. മതപരമായ ചടങ്ങളുകളും അനുവദിക്കില്ല. അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. ഉത്തരവ്  ലംഘിച്ചാൽ എന്താകും നടപടിയെന്ന് വ്യക്തമല്ല. 

പാര്‍ലമെന്‍റിൽ വിലക്കുകൾ: സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

പാര്‍ലമെന്‍റിലെ വിലക്ക് സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. വാക്കുകളും, പരസ്യപ്രതിഷേധവും വിലക്കിയതിനൊപ്പം പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കരുതെന്ന നിര്‍ദ്ദേശവും പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. നിലവിലുളള നടപടികളെ വക്രീകരിച്ച് പ്രതിപക്ഷം സ്വയം പ്രകോപിതരാകുകയാണെന്ന് ബിജെപി പരിഹസിച്ചു. 

മുന്നൂറിലധികം വാക്കുകള്‍ക്ക് വിലക്ക്, പാര്‍ലമന്‍റ് വളപ്പില്‍ പ്രതിഷേധം തടഞ്ഞുള്ള നിര്‍ദ്ദേശം, ഇതിനൊപ്പമാണ് ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്താകുറിപ്പുകള്‍ എന്നിവ പാടില്ലെന്നും പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കരുതെന്നുമുള്ള നിര്‍ദ്ദേശവും വന്നിരിക്കുന്നത്. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്നും പാര്‍ലമെന്‍റ് ബുള്ളറ്റിനിലുണ്ട്. അച്ചടക്ക നടപടി കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി അടിക്കടി ബുള്ളറ്റിനുകള്‍ പുറത്തിറക്കി സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ കുറ്റപ്പെടുത്തൽ. പ്രതിപക്ഷ വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന പ്രധാനമന്ത്രിയാണ് നീക്കത്തിന് പിന്നിലെന്നും നേതാക്കള്‍ ആരോപിക്കുന്നു. 

PREV
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന