ആളിയാര്‍ ഡാമിൽ കൂടുതൽ വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാട് നീക്കം; പ്രതിഷേധം

Published : Jul 16, 2022, 07:36 AM IST
ആളിയാര്‍ ഡാമിൽ  കൂടുതൽ വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാട് നീക്കം; പ്രതിഷേധം

Synopsis

ആളിയാ‍ർ ഡാമിൽ നിന്നും 120 കിലോമീറ്റ‍ർ അകലെയുള്ള ഒട്ടൻ ചത്രത്തിലേക്ക് വലിയ പൈപ്പുകളിൽ വെള്ളം കൊണ്ടുപോകാനാണ് തമിഴ്നാട് ഒരുങ്ങുന്നത്. 

പാലക്കാട്: പറമ്പിക്കുളം ആളിയാറിൽ ഡാമിൽ നിന്നും ഒട്ടൻ ചത്രത്തിലേക്ക് കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധം. പാലക്കാട്ടെ കാ‍ർഷിക മേഖലയേയും കുടിവെള്ള വിതരണത്തേയും തീരുമാനം ബാധിക്കുമെന്നാണ് ആശങ്ക. വിഷയത്തിൽ സംസ്ഥാന സ‍ർക്കാർ നിയമ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പാലക്കാട് ചിറ്റൂരിൽ കോൺഗ്രസ് ഏകദിന ഉപവാസം സംഘടിപ്പിച്ചു.

ആളിയാ‍ർ ഡാമിൽ നിന്നും 120 കിലോമീറ്റ‍ർ അകലെയുള്ള ഒട്ടൻ ചത്രത്തിലേക്ക് വലിയ പൈപ്പുകളിൽ വെള്ളം കൊണ്ടുപോകാനാണ് തമിഴ്നാട് ഒരുങ്ങുന്നത്. കുടിവെള്ള ആവശ്യം മുൻനി‍ർത്തിയാണ് നീക്കം.
തമിഴ്നാട് കൂടുതൽ ജലം കോണ്ടുപോകാൻ തുടങ്ങിയാൽ, നദീജല കരാ‍ർ പ്രകാരം കേരളത്തിന് അ‍ർഹതപ്പെട്ട വെള്ളത്തിന്‍റെ അളവ് കുറയ്ക്കാനിടയുണ്ട് എന്നാണ് ആശങ്ക.

1970 ൽ ഉണ്ടാക്കിയ അന്ത‍ർ നദീജല കരാറിന് എതിരുമാണ് തമിഴ്നാടിൻ്റെ നീക്കം. വേനൽക്കാലത്ത് ഭാരതപ്പുഴയിലെ നീരൊഴുക്ക് നിലനി‍ർത്താനും ആളിയാർ ഡാമിലെ ജലം അനിവാര്യം. ചിറ്റൂർ മേഖലയിൽ നിരവധി പാടങ്ങൾ പച്ചപുതയ്ക്കുന്നത് ആളിയാറിൽ നിന്നു നീരുകൊണ്ട്.

തമിഴ്നാടിന്റെ നീക്കം എല്ലാത്തിനേയും ദോഷകരമായി ബാധിക്കും. ആളിയാറിനും ഒട്ടൻ ചത്രത്തിനുമിടയിൽ തമിഴ്നാടിന്‍റെ ഉടമസ്ഥതയിൽ മറ്റ് രണ്ട് ഡാമുകൾ കൂടിയുണ്ട്. തിരുമൂർത്തി ഡാമും അമരാവതി ഡാമും. ഈ രണ്ട് അണക്കെട്ടിൽ നിന്നും വെള്ളമെടുക്കാതെയാണ് ആളിയാറിനെ ആശ്രയിക്കുന്നത്. പ്രശ്നത്തിൽ സ‍ർക്കാ‍ർ അടിയന്തരമായി ഇടപെടണം എന്നാണ് കോൺഗ്രസ് ആവശ്യം.

തമിഴ്നാട്ടിൽ നിന്ന് ചേലക്കരയിലെ ബന്ധുവീട്ടിലെത്തിയ പെൺകുട്ടി ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു

സംസ്ഥാനത്ത് ഇന്നും കനത്ത മഴ ലഭിക്കും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ