കേരളത്തിൽ വോട്ടർപട്ടികയ്ക്ക് എതിരെ ഒരു പരാതി പോലും ലഭിച്ചില്ല; സംസ്ഥാനത്തുള്ളത് ആകെ 2,78,66,883 വോട്ടർമാർ

Published : Apr 20, 2025, 10:39 PM IST
കേരളത്തിൽ വോട്ടർപട്ടികയ്ക്ക് എതിരെ ഒരു പരാതി പോലും ലഭിച്ചില്ല; സംസ്ഥാനത്തുള്ളത് ആകെ 2,78,66,883 വോട്ടർമാർ

Synopsis

പരാതികൾ ഉന്നയിക്കാൻ പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സമയം നൽകിയിരുന്നെങ്കിലും ഒരു പരാതി പോലും ലഭിച്ചില്ല.

തിരുവനന്തപുരം:വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ അപ്പീൽ  സമയപരിധി അവസാനിച്ചപ്പോൾ കേരളത്തിൽനിന്ന് പരാതികളൊന്നും ലഭിച്ചില്ല. സംസ്ഥാനത്തെ മുഴുവൻ ബൂത്തുകളിലും പ്രസിദ്ധീകരിച്ച വോട്ടർപട്ടികയെ കുറിച്ചാണ് വോട്ടർമാരോ രാഷ്ട്രീയ കക്ഷികളും പരാതി ഉന്നയിക്കാത്തത്. വോട്ടർപട്ടിക സുതാര്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരി വയ്ക്കുന്നതാണ് പരാതികൾ ഇല്ലാത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കഴിഞ്ഞ ജനുവരി ആറിനും ഏഴിനുമായി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വോട്ടർപട്ടിക സംബന്ധിച്ചാണ് പരാതികൾ ഉണ്ടെങ്കിൽ അറിയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും വോട്ടർമാർക്കും അവസരം നൽകിയിരുന്നത്. പരാതികൾ അറിയിക്കാൻ  സംസ്ഥാനത്ത് വിപുലമായ സൗകര്യങ്ങൾ ആയിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം ഒരുക്കിയിരുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരിട്ട് വിളിച്ച സംസ്ഥാനത്തല യോഗത്തിന് പുറമേ,14 ജില്ലകളിലുമായി 28 തവണ ജില്ലാതല യോഗങ്ങളും, റിട്ടേണിംഗ് ഓഫീസർ തലത്തിൽ 196 യോഗങ്ങളും ചേർന്നിരുന്നു.

സംസ്ഥാനത്തെ 24668 ബൂത്ത് കളിലും ബൂത്ത് ലെവൽ  ഓഫീസർമാരും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുകളും പങ്കെടുത്ത യോഗം ചേർന്നിരുന്നു. ഇതിലൂടെ വോട്ടർ പട്ടികയിലെ സുതാര്യത രാഷ്ട്രീയ പാർട്ടികളെയും ബോധ്യപ്പെടുത്താനായത് പരാതികൾ ഇല്ലാതാക്കാൻ സഹായകരമായതായി ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയം വിലയിരുത്തുന്നു.

നിലവിൽ കേരളത്തിൽ 2,78,66,883 വോട്ടർമാരാണുള്ളത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക മേയ് അഞ്ചിന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിലെ വിശദാംശങ്ങൾ 1950 എന്ന ടോൾ ഫ്രീ നമ്പറിൽ നിന്നും വോട്ടർമാർക്ക്  അറിയാൻ കഴിയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം അറിയിച്ചു.

Read also: പ്രവേശനോത്സവം ഇക്കുറി ആലപ്പുഴയിൽ; പാഠ്യപദ്ധതി പരിഷ്‌കരണം പൂർത്തിയായി. പുതിയ പുസ്തകങ്ങളുടെ പ്രകാശനം ബുധനാഴ്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ വീട്ടിലെ രേഖകൾ പിടിച്ചെടുത്ത് ഇഡി, പരിശോധന അവസാനിപ്പിച്ചു