
തൃശ്ശൂർ: എൽജെഡി- ജെഡിഎസ് ലയനകാര്യത്തിൽ ഇന്ന് നടന്ന യോഗത്തിലും തീരുമാനമായില്ല. തൃശൂരിൽ ചേർന്ന എൽജെഡി സംസ്ഥാന നേതൃയോഗം ലയനകാര്യത്തിൽ അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. അങ്ങോട്ട് പോയി ലയിക്കേണ്ടതില്ലെന്നാണ് യോഗത്തിലുയർന്ന പൊതുവികാരം.
ലയനം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് എൽജെഡിയിലെ വിലയിരുത്തൽ. ഇങ്ങോട്ട് വന്ന് ലയിച്ചോട്ടെ എന്നും അഭിപ്രായം ഉയർന്നു. 30 ന്ന് നടക്കുന്ന ദേശീയ കൗൺസിലിൽ പൊതുവികാരം അറിയിക്കാൻ ഇന്ന് നടന്ന യോഗത്തിൽ ധാരണയായി. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ 8 സീറ്റ് ചോദിക്കാനും തീരുമാനമായിട്ടുണ്ട്.
Read Also: കൊവിഡ് വാക്സിൻ: രണ്ടാം ബാച്ചും കേരളത്തിലെത്തി...