'രഹസ്യബാലറ്റില്‍ അത്ഭുതങ്ങളുണ്ടാകില്ല, ഖാര്‍ഗെ തന്നെ ജയിക്കും, എന്നെ ട്രോളുന്നത് സിപിഎം-ബിജെപി പ്രവർത്തകർ'

Published : Oct 13, 2022, 09:32 AM ISTUpdated : Oct 13, 2022, 10:25 AM IST
'രഹസ്യബാലറ്റില്‍ അത്ഭുതങ്ങളുണ്ടാകില്ല, ഖാര്‍ഗെ തന്നെ ജയിക്കും, എന്നെ ട്രോളുന്നത്  സിപിഎം-ബിജെപി പ്രവർത്തകർ'

Synopsis

ഖാര്‍ഗെയെ പിന്തുണക്കുന്നതിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ തന്നെ ട്രോളുന്നത് സിപിഎം- ബിജെപി പ്രവര്‍ത്തകരാണെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. 

ദില്ലി : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ രഹസ്യബാലറ്റില്‍ ഒരത്ഭുതവും സംഭവിക്കില്ലെന്ന് രമേശ് ചെന്നിത്തല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെ കോൺഗ്രസ് അധ്യക്ഷനാകുമെന്നും ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നിക്ഷ്പക്ഷമായി നിൽക്കുകയെന്ന നിലപാടാണ് സോണിയയും രാഹുലും സ്വീകരിക്കുന്ന സ്വീകരിക്കുന്നത്. സ്ഥാനാർത്ഥികളിൽ ആർക്കും വോട്ട് ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നില്ല. ഖാർഗെയാണ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെന് ഒരു നിർദ്ദേശം താഴേ തട്ടിലേക്ക് പോയിട്ടുണ്ടെന്ന ശശി തരൂരിന്റെ ആരോപണം ഏതർത്ഥത്തിലുള്ളതാണെന്ന് വ്യക്തമല്ലെന്നും ചെന്നിത്തല വിശദീകരിച്ചു.ശശി തരൂര്‍ സ്വന്തം ഇഷ്ടപ്രകാരം മത്സരിക്കുന്നതാണെന്നും ഗാന്ധി കുടുംബം ആരോടും മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. 

സ്ഥാനാർത്ഥികളായ തരൂരിനും ഖാർഗെയ്ക്കും കോൺഗ്രസ് തുല്യ പ്രാധാന്യമാണ് നൽകുന്നതെന്നാണ് ചെന്നിത്തലയുടെ വിശദീകരണം.  വ്യക്തിപരമായ പിന്തുണ താഴേത്തട്ടിൽ പ്രവർത്തിച്ച് അടക്കം പരിചയമുള്ള ഖാർഗേക്കാണെന്നും ചെന്നിത്തല ആവർത്തിച്ചു. ഖര്‍ഗെയെ പിന്തുണക്കുന്നതിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ തന്നെ ട്രോളുന്നത് സിപിഎം- ബിജെപി പ്രവര്‍ത്തകരാണെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. 

<

'കൈ' പിടിക്കുന്നതാര്? കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പേര് നിർദ്ദേശിച്ചത് സോണിയയെന്ന പ്രചരണം തള്ളി ഖാര്‍ഗെ

നേതാക്കൾ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനിടെ, ശശി തരൂരിന് പിന്തുണയുമായി കെപിസിസി ആസ്ഥാനത്ത് അടക്കം പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. 'നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ' എന്നാണ് തരൂരിന്റെ ചിത്രം വെച്ചുള്ള ഫ്ലക്സ് ബോർഡിലെ വാചകങ്ങൾ. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പിന്തുണച്ച് രംഗത്തെത്തിയതിന്റെയും ചെന്നിത്തലയടക്കമുള്ള നേതാക്കൾ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെയും സാഹചര്യത്തിലാണ് തരൂരനുകൂല ഫ്ലക്സ് ബോർഡ് കെപിസിസി ആസ്ഥാനത്ത് തന്നെ പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്.  ശശി തരൂരിനായി കോട്ടയം ഇരാറ്റുപേട്ടയിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 'ശശി തരൂർ നയിക്കട്ടെ കോൺഗ്രസ് ജയിക്കട്ടെ' എന്നാണ് ബോർഡിലെ വാചകങ്ങൾ. 

'എല്ലാം സുതാര്യം, തരൂരിന്റെ പരാതിയിൽ എന്ത് നടപടിയെടുത്തെന്ന് വെളിപ്പെടുത്താനാവില്ല':  മധുസൂദൻ മിസ്ത്രി 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി' എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന്
കാനത്തിൽ ജമീലക്ക് അന്തിമോപചാരം അർപ്പിച്ച് നിയമസഭ; ഇന്ന് ചരമോപചാരം മാത്രം