6 മാസം വൈദ്യുതി ചാർജും കുടിശ്ശികയും ഈടാക്കില്ല, വയനാട് ദുരന്ത മേഖലയിലെ ഉപഭോക്താക്കൾക്ക് മന്ത്രിയുടെ ഉറപ്പ്

Published : Aug 06, 2024, 02:38 PM ISTUpdated : Aug 06, 2024, 03:51 PM IST
6 മാസം വൈദ്യുതി ചാർജും കുടിശ്ശികയും ഈടാക്കില്ല, വയനാട് ദുരന്ത മേഖലയിലെ ഉപഭോക്താക്കൾക്ക് മന്ത്രിയുടെ ഉറപ്പ്

Synopsis

ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്.

കൽപ്പറ്റ : വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് ഇതുസംബന്ധിച്ച് കെഎസ്ഇബിക്ക് നിർദ്ദേശം നല്കിയത്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി,അട്ടമല,അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് നിർദ്ദേശം.

ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതില്‍ 385 ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു പോയിട്ടുള്ളതായി കെ എസ് ഇ ബി കണ്ടെത്തിയിട്ടുണ്ട്.  ആദ്യം രണ്ട് മാസത്തേക്ക് ഇളവനുവദിക്കാനായിരുന്നു നീക്കം. പിന്നീട് ഇത് 6 മാസത്തേക്ക് തീരുമാനിക്കുകയായിരുന്നു.  

റേഷൻ വ്യാപാരി കമ്മീഷൻ വിതരണം: 3 മാസത്തെ തുക മുൻകൂർ അനുവദിച്ചു

 


 

PREV
Read more Articles on
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം