Asianet News MalayalamAsianet News Malayalam

റേഷൻ വ്യാപാരി കമ്മീഷൻ വിതരണം: 3 മാസത്തെ തുക മുൻകൂർ അനുവദിച്ചു

ദേശീയ ഭക്ഷ്യ നിയമത്തിന് കീഴിൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ്‌ കമീഷൻ വിതരണത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുന്നത്‌.  

51.26 crores allotted to ration ration dealers commission in advance
Author
First Published Aug 5, 2024, 5:04 PM IST | Last Updated Aug 5, 2024, 5:33 PM IST

തിരുവനന്തപുരം : റേഷൻ വ്യാപാരി കമ്മീഷൻ വിതരണത്തിനുളള മൂന്ന് മാസത്തെ തുക മുൻകൂർ അനുവദിച്ചു. ജൂലൈ, ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിലെ കമീഷൻ വിതരണത്തിന്‌ ആവശ്യമായ 51.26 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെഎം ബാലഗോപാൽ അറിയിച്ചു. ദേശീയ ഭക്ഷ്യ നിയമത്തിന് കീഴിൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ്‌ കമീഷൻ വിതരണത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുന്നത്‌. 

 


 

Latest Videos
Follow Us:
Download App:
  • android
  • ios