
ആലപ്പുഴ: ആലപ്പുഴ എസ്‍ഡി കോളേജിലെ ചോദ്യപേപ്പർ വിവാദത്തിൽ പ്രതികരിച്ച് കോളേജ് പ്രിൻസിപ്പൽ ഡോ. പ്രഭാകരൻ നായർ വി ആർ. പരീക്ഷ നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
പരീക്ഷ നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടില്ല. മൂല്യനിർണയം തുടങ്ങിയപ്പോൾ തന്നെ ചോദ്യപേപ്പറിന്റെ കോഡ് മാറിയത് തിരിച്ചറിഞ്ഞു. ആ വിവരം യൂണിവേഴ്സിറ്റിയെ അറിയിക്കുകയും ചെയ്തു. തുടർ നടപടികൾ സ്വീകരിക്കേണ്ടത് യൂണിവേഴ്സിറ്റിയാണ്. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടതാണെന്നും പ്രിൻസിപ്പൽ ഡോ. പ്രഭാകരൻ നായർ വി ആർ പറഞ്ഞു.
നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. വീഴ്ചയുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം കേരള സര്‍വകലാശാല തടഞ്ഞു. സപ്ലിമെന്‍ററി എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്‍ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നൽകിയത്. പരീക്ഷാഫലം തടഞ്ഞുവെച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam