
തിരുവനന്തപുരം: പാണക്കാട് കുടുംബത്തിന് പരോക്ഷവിമർശനവുമായി സമസ്തയുടെ യുവജന സംഘടന നേതാവ്. ഒരു നേതാവിനും ഒരു തറവാടിനും ആദർശത്തെ തരിപ്പണമാക്കാൻ കഴിയില്ലെന്ന് എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് പറഞ്ഞു. അങ്ങനെ ഒരു നേതാവും നേതൃത്വവും ഇല്ലെന്നും സത്യത്തിന്റെ വഴിയിലാണ് ഉറച്ചു നിൽക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. ഭീഷണിയും ഒറ്റപ്പെടുത്തലും ഉണ്ടായാലും ഭയപ്പെടേണ്ടതില്ലെന്നും റഷീദ് ഫൈസി പറഞ്ഞു. ജാമിഅ സമ്മേളനത്തിൽ നിന്നും ഒഴിവാക്കപ്പെട്ട നേതാവാണ് റഷീദ് ഫൈസി വെള്ളായിക്കാട്.