മാറ്റത്തിനില്ല! എംവി ഗോവിന്ദനും പിണറായിയും തുടരും; 'നേതൃമാറ്റം ആലോചനയിൽ പോലും ഇല്ല', വ്യക്തമാക്കി സിപിഎം കേന്ദ്ര കമ്മറ്റി

Published : Jul 12, 2026, 11:58 AM IST
pinarayi govindan- no leadership change in kerala cpm pinarayi and mv govindan to continue

Synopsis

കേരളത്തിൽ പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റം വേണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി

ദില്ലി: കേരളത്തിൽ പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റം വേണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി. പാർട്ടി ജനങ്ങളിലേക്കും അനുഭാവികളിലേക്കും ഇറങ്ങണം എന്നും പാർട്ടിയോടൊപ്പം നില്‍ക്കാവുന്ന ഗ്രൂപ്പുകളെയെല്ലാം ഒരുമിപ്പിക്കണം എന്നും യോഗം വിലയിരുത്തി. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പരാതികളോട് നേതൃത്വം മുഖം തിരിച്ചു എന്ന് ചർച്ചയിൽ വിമർശനം ഉയർന്നു. അമിത ആത്മവിശ്വാസമാണ് ഇതിന് കാരണമെന്നും ചില അംഗങ്ങൾ പറഞ്ഞു. പ്രവർത്തന ശൈലി മാറ്റുന്നതിനുള്ള ചർച്ചകൾ കേരളത്തിൽ ഗൗരവത്തിൽ നടത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലെ മാറ്റം കേന്ദ്ര കമ്മറ്റി ആലോചിക്കുന്നില്ലെന്നും നേതൃത്വം വൃക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയനാട് കള്ളാടി ദുരന്തം; ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി
ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്