ജാഗ്രതയോടെ ഓണത്തിലേക്ക്: ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു, രണ്ടാഴ്ച ലോക്ക്ഡൗണില്ല

Published : Aug 09, 2021, 07:37 AM IST
ജാഗ്രതയോടെ  ഓണത്തിലേക്ക്: ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു, രണ്ടാഴ്ച ലോക്ക്ഡൗണില്ല

Synopsis

ഒന്നരവ‍ർഷത്തോളമായി വീടുകളിൽ അടച്ചിട്ട ജനങ്ങൾക്ക് ആശ്വാസം നൽകി സംസ്ഥാനത്തെ ടൂറിസം മേഖലകൾ ഇന്ന് മുതൽ സഞ്ചാരികൾക്കായി തുറക്കും. 

തിരുവനന്തപുരം: കർശന നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തിലേക്ക് കേരളം. മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ല. 

ഒന്നരവ‍ർഷത്തോളമായി വീടുകളിൽ അടച്ചിട്ട ജനങ്ങൾക്ക് ആശ്വാസം നൽകി സംസ്ഥാനത്തെ ടൂറിസം മേഖലകൾ ഇന്ന് മുതൽ സഞ്ചാരികൾക്കായി തുറക്കും. ഒരു ഡോസ് വാക്സിൻ എടുത്തുവർക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ്സ സർട്ടിഫിക്കറ്റുള്ളവർക്കും ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശിക്കാം.  ടൂറിസം മേഖലകളിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഉൾപ്പടെ നൽകും. 

രണ്ടാം ഘട്ടലോക്ഡൗണിന് ശേഷമാണ് വീണ്ടും ടൂറിസം മേഖലകൾ തുറക്കുന്നത്. മൂന്നാർ, പൊൻമുടി, തേക്കടി, വയനാട്, ബേക്കൽ, കുട്ടനാട് ഉൾപ്പടെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഇന്ന് മുതൽ സ‌ഞ്ചാരികൾക്കെത്താം.പക്ഷെ സഞ്ചാരികൾക്കും ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാർക്കും  ആദ്യഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 

ബീച്ചുകൾ ഉൾപ്പടെ തുറസായ ടൂറിസം മേഖലകൾ ഇതിനകം തുറന്ന് കൊടുത്തു. സമ്പൂർണ്ണലോക്ഡൗൺ ദിവസമായി ഞായറാഴ്ച ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനമുണ്ടാവില്ല. എന്നാൽ അടുത്ത രണ്ടാഴ്ച ഈ നിയന്ത്രണം ബാധകമല്ല. ലോക്ഡൗണിൽ ആഭ്യന്തരടൂറിസം മേഖലക്കുണ്ടായ നഷ്ടം 3000 കോടി രൂപയാണെന്നാണ് ഇന്നലെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചത്. ഇത്തവണ വെർച്വലായി ഓണഘോഷം സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം
'ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതിൽ തർക്കമില്ല, പറയാനുള്ളതെല്ലാം കോടതിയിൽ പറയും': രാഹുൽ മാങ്കൂട്ടത്തിൽ