ആർഎസ്പി ലെനിനിസ്റ്റിൻ്റെ മുന്നണി പ്രവേശനത്തിനായി മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളെ അടുത്തയാഴ്ച വീണ്ടും കാണുമെന്നും കോവൂർ കുഞ്ഞുമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ ആറാം തവണയും മത്സരിക്കാൻ ആഗ്രഹം തുറന്നു പറഞ്ഞ് കോവൂർ കുഞ്ഞുമോൻ എംഎൽഎ. 25 വർഷം ഒപ്പം നിന്ന ജനങ്ങൾ ഇനിയും കൂടെയുണ്ടാകും. മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്നത് സമൂഹ മാധ്യമത്തിലെ ചർച്ച മാത്രമാണന്നും കോവൂർ കുഞ്ഞുമോൻ വ്യക്തമാക്കി. ആർഎസ്പി ലെനിനിസ്റ്റിൻ്റെ മുന്നണി പ്രവേശനത്തിനായി മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളെ അടുത്തയാഴ്ച വീണ്ടും കാണുമെന്നും കോവൂർ കുഞ്ഞുമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

