ഗുളിക മുടങ്ങിയാൽ രോഗം ഗുരുതരമാകും, കൃത്യസമയത്ത് മരുന്നുമില്ല, ഭക്ഷ്യക്കിറ്റുമില്ല പെൻഷനുമില്ല; സംസ്ഥാനത്ത് അരിവാള്‍ രോഗികള്‍ ദുരിതത്തിൽ

Published : Feb 10, 2026, 05:13 PM IST
sickle cell patients wayanad

Synopsis

സംസ്ഥാനത്ത് അരിവാൾ രോഗികൾ ദുരിതത്തിൽ. ദിവസവും കഴിക്കുന്ന ഹൈഡ്രോക്സിയൂറിയ ഉൾപ്പെടെയുള്ള ഗുളികകൾ കൃത്യസമയത്ത് കിട്ടുന്നില്ലെന്ന് പരാതി. ഭക്ഷ്യക്കിറ്റ് മുടങ്ങിയതും പെൻഷൻ സമയത്ത് ലഭിക്കാത്തതും ആദിവാസികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് പ്രതിസന്ധിയാണ്.

കല്‍പ്പറ്റ: സംസ്ഥാനത്ത് അരിവാൾ രോഗികൾ ദുരിതത്തിൽ. ദിവസവും കഴിക്കുന്ന ഹൈഡ്രോക്സിയൂറിയ ഉൾപ്പെടെയുള്ള ഗുളികകൾ കൃത്യസമയത്ത് കിട്ടുന്നില്ലെന്ന് പരാതി. ഭക്ഷ്യക്കിറ്റ് മുടങ്ങിയതും പെൻഷൻ സമയത്ത് ലഭിക്കാത്തതും ആദിവാസികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് പ്രതിസന്ധിയാണ്. വിഷയത്തിൽ ഇന്നുതന്നെ ഇടപെടൽ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അരിവാൾ രോഗം ബാധിച്ചവർ ഒരു ദിവസം പോലും മുടങ്ങാതെ കഴിക്കുന്നതാണ് ഹൈഡ്രോക്സിയൂറിയ. ഗുളിക മുടങ്ങിയാൽ ശാരീരിക അസ്വാസ്ഥ്യം വർദ്ധിച്ച് രോഗം ബാധിച്ചവർ  ആശുപത്രിയിൽ അഡ്മിറ്റ് ആവുകയാണ് പതിവ്. ഇത്ര സങ്കീർണമാണ് കാര്യങ്ങൾ എന്നിരിക്കെ ആണ് സര്ക്കാർ സൗജന്യമായി നൽകുന്ന ഹൈഡ്രോക്സിയൂറിയ കൃത്യസമയത്ത് രോഗികൾക്ക് ലഭിക്കാത്തത്. 

ഗുളികകൾ കൃത്യമായി ലഭിക്കാത്തതോടെ നിത്യവൃത്തിക്ക് പോലും വഴി ഇല്ലാത്ത ആദിവാസികൾ ഉൾപ്പെടെയുള്ള രോഗികൾ ആണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. പെൻഷനും എല്ലാ മാസവും ലഭിക്കാത്തത് രോഗികളുടെ പ്രതിസന്ധി വർദ്ധിപ്പിക്കുന്നുണ്ട്. അരിവാൾ രോഗികളെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ നടക്കുന്നതിനാൽ ഭക്ഷ്യ കിറ്റും നാളുകളായി മുടങ്ങിയിരിക്കുകയാണ്. രോഗാവസ്ഥയെ തുടർന്ന്  ജോലിക്ക് പോകാൻ പോലും  കഴിയാത്തവരാണ്  അരിവാൾ രോഗികൾ .   അവർക്കാണ് ഗുളിക പോലും സമയത്ത് കഴിക്കുന്നത് ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയാത്തത്. വിഷയത്തിൽ ഇന്നുതന്നെ ഇടപെടൽ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വയനാട്ടിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹോട്ടലിലെ സിസിടിവി, സാക്ഷി മൊഴികൾ; പി.ടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗിക അതിക്രമക്കേസിൽ കുറ്റപത്രം നൽകി
ഡ്രൈവർ അറിഞ്ഞില്ല, അമിത വേഗത്തിൽ പാഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ചുവീണു; പരാതിയുമായി കുടുംബം