ഡ്രൈവർ അറിഞ്ഞില്ല, അമിത വേഗത്തിൽ പാഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ചുവീണു; പരാതിയുമായി കുടുംബം

Published : Feb 10, 2026, 04:53 PM IST
Auto rikshaw

Synopsis

കോഴിക്കോട് കൊയിലാണ്ടിയിൽ സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥിനി അമിതവേഗതയിൽ വന്ന ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. കൊയിലാണ്ടി കോതമംഗലം ജി എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യക്കാണ് പരിക്കേറ്റത്. കുട്ടി വീണതറിയാതെ വാഹനം അമിതവേഗത്തിൽ മുന്നോട്ട് പാഞ്ഞുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്‌കൂളിൽ നിന്ന് കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു ഓട്ടോറിക്ഷ ഡ്രൈവർ. എന്നാൽ കുട്ടികളുമായി പോകുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാബോധമില്ലാതെ അമിത വേഗത്തിലാണ് വാഹനം പാഞ്ഞത്. ഇതിനിടയിലാണ് വാഹനത്തിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ച് വീണത്. അപകടത്തിൽ കുട്ടിയുടെ കാലിനും കൈക്കും സാരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. വിവരമറിഞ്ഞ് എത്തിയ രക്ഷിതാക്കൾ സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

10 ലിറ്റർ പെട്രോൾ തലയിലൂടെ ഒഴിച്ച് ​ഗൃ​ഹനാഥൻ, ആത്മഹത്യ ഭീഷണിയുമായി പെരുന്നാട് സ്വദേശി, ജപ്തിക്കെത്തിയ ബാങ്ക് ജീവനക്കാർക്കെതിരെ പ്രതിഷേധം
'ലൈസൻസിൽ പ്രിയ, പാസ്പോർട്ടിൽ ഷഹനാസ്', വിദേശയാത്രയടക്കം സംശയകരം, എംഎ ഷഹനാസിനെതിരെ പരാതി; എസ്‌പിക്ക് കൈമാറി ഡിജിപി