പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; ബാങ്ക് ജീവനക്കാർക്കും ഭരണ സമിതിക്കും വീഴ്ചയില്ലെന്ന് സഹകരണ വകുപ്പ്

By Web TeamFirst Published Dec 1, 2020, 8:23 PM IST
Highlights

ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്‍റെ പേരിൽ അക്കൗണ്ട് തുറന്നിരുന്നു. ഈ അക്കൗണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് സിപിഎം നേതാവ് അൻവറിന്‍റെ അക്കൗണ്ടിലേക്ക് കളക്ടറേറ്റിലെ ട്രഷറി അക്കൗണ്ടില്‍ നിന്നുള്ള പണം  മാറ്റിയത്

കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർക്കും ഭരണ സമിതിക്കും വീഴ്ച ഉണ്ടായിട്ടില്ലെന്ന് സഹകരണ വകുപ്പ്. ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്‍റെ പേരിൽ അക്കൗണ്ട് തുറന്നിരുന്നു. ഈ അക്കൗണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് സിപിഎം നേതാവ് അൻവറിന്‍റെ അക്കൗണ്ടിലേക്ക് കളക്ടറേറ്റിലെ ട്രഷറി അക്കൗണ്ടില്‍ നിന്നുള്ള പണം  മാറ്റിയത്. 

പിഴവ് തിരിച്ചറിഞ്ഞപ്പോൾ  അൻവറിനോട്  പണം തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അൻവർ പണം തിരികെ അടയ്ക്കുകയും ചെയ്തു എന്നാണ് സഹകരണ സംഘം രജിസ്ട്രാർ നൽകിയ വിവരാവകാശ രേഖയിലുള്ളത്. കേസ് സംബന്ധിച്ച ക്രൈം ബ്രാഞ്ച് അന്വേഷണം ഇപ്പോഴും നടക്കുകയാണ്.

click me!